മെലിഞ്ഞ് സുന്ദരിയായത് ഇങ്ങനെ, ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി നടി കീർത്തി സുരേഷ്

മലയാളത്തിലെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യൻ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീർത്തി സുരേഷ്. ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറുക ആയിരുന്നു കീർത്തി സുരേഷ്. ബാലതാരമായപള്ള കീർത്തിയുടെ ആദ്യ ചിത്രം
2002ൽ പുറത്തെത്തിയ കുബേരൻ എന്ന സിനിമ ആയിരുന്നു.

മലയാളത്തിന്റെ ജനപ്രിയൻ ദിലീപിന്റെ വളർത്തുമക്കളിൽ ഒരാളായി എത്തിയത് കീർത്തിയായിരുന്നു. പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചു. 2013ൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീർത്തി അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2014ൽ റിങ് മാസ്റ്ററിൽ ദിലീപിന്റെ നായികയായി. പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിൽ കീർത്തി തിളങ്ങി.

ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിൽ തുടക്കം കുറിച്ചു. പിന്നീട് തെലുങ്കിലുമെത്തി. തമിഴിലെയും തെലുങ്കിലെയും മുൻനിര നായകന്മാരുടെ നായികയായി തിളങ്ങുകയാണ് നടിയിപ്പോൾ. തെലുങ്കിൽ ഇറങ്ങിയ മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീർത്തി സുരേഷിന് ലഭിച്ചിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ ആകെ മാനം തിളങ്ങി നിൽക്കുകയാണ് നടി കീർത്തി സുരേഷ്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ മേക്കോവർ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 20 കിലോയോളം ശരീര ഭാരം കുറച്ച് നടി നടത്തിയത് ഗംഭീര മേക്കോവർ ആണെന്നാണ് ഏവരും പറയുന്നത്. കീർത്തിയുടെ ഈ മാറ്റം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോൾ താൻ മെലിഞ്ഞ് സുന്ദരിയായതിന് പിന്നിലെ രഹസ്യം ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് കീർത്തി സുരേഷ്.

ഒറ്റനോട്ടത്തിൽ ആർക്കും ഒരു സംശയം തോന്നുവിധത്തിലുള്ള മാറ്റങ്ങളാണ് കീർത്തിയിലുണ്ടായത്. ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞ രൂപത്തിലുളള കീർത്തിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. 2020 ൽ അഭിനയിച്ച മിസ് ഇന്ത്യ എന്ന ചിത്രത്തിന് വേണ്ടിയാണ് 20 കിലോഗ്രാം കീർത്തി കുറച്ചത്.

സ്ഥിരം ചെയ്തിരുന്ന വെയ്റ്റ് ട്രയ്‌നിങ് ഫിറ്റ്‌നസിൽ നിർണായക പങ്കുവഹിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. ജിമ്മിലെ വർക്ക് ഔട്ടിന് പുറമെ യോഗയും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു. സ്പിന്നിങ്, ഇൻഡോർ, ബൈക്കുകൾ, ട്രെഡ്മില്ലുകൾ, എന്നിവയാണ് ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ.

വർക്കൗട്ടിന് പുറമെ കൃത്യമായ ഭക്ഷണ രീതിയും സഹായിച്ചുവെന്നാണ് താരം പറയുന്നത്. പാൽ, നട്‌സ്, സീഡുകൾ, റൊട്ടി, പച്ചക്കറി, ചോറ് തുടങ്ങിയവയാണ് ഭക്ഷണത്തിൽ കൂടുതലായും ഫിറ്റ്നസ് ശ്രദ്ധിക്കാൻ ഉൾപ്പെടുത്തിയിരുന്നത്. വൈകുന്നേരങ്ങളിൽ സൂപ്പ്, ജ്യൂസ്, ഹെൽത്തി സ്മൂത്തീസ് എന്നിവയായിരുന്നു ഭക്ഷണം. ചിട്ടയായ വ്യായാമവും യോഗയും ഭക്ഷണക്രമവും മൂലം 20 കിലോയോളം ഭാരമാണ് കുറച്ചതെന്നും കീർത്തി സുരേഷ് പറയുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.