മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനീഷ് രവി. നിരവധി കോമഡിപരിപാടികളിൽ കൂടെയും ജനപ്രിയ പരമ്പരകളിലൂടെയും ആരാധകരുടെ പ്രിയ താരമായി മാറുകയായിരുന്നു അനീഷ്. ചെറുപ്പം മുതൽ കലാരംഗത്ത് സജീവമായ അനീഷ് രവി അഭിനേതാവായും അവതാരകനായുമൊക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മിന്നുകെട്ട് എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട അനീഷ് കൈരളി ടിവിയിലെ കാര്യം നിസ്സാരം എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടുക ആയിരുന്നു. കാര്യം നിസ്സാരത്തിൽ നടി അനു ജോസഫുമായുള്ള അനീഷ് രവിയുടെ കോമ്പിനേഷൻ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേ സമയം അനീഷും അനുവും യഥാർത്ഥ ജീവിതത്തിലും ഭാര്യഭർത്താക്കൻമാർ ആണെന്നുള്ള രീതിയിൽ പോലും പല കഥകളും പ്രചരിച്ചിരുന്നു. എന്നാൽ അതൊക്കെ വാസ്തവ വിരുദ്ധമാണെന്ന് താരങ്ങൾ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും ഇവർ ഭാര്യാഭർത്താക്കന്മാരാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്.
ഇപ്പോൾ തന്നെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ മൂന്ന് പ്രതിസന്ധികളെക്കുറിച്ച് താരം തന്നെ തുറന്നു പറയുന്നു. മ ര ണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മൂന്ന് സംഭവങ്ങൾ. ആദ്യത്തേത് ഓപ്പോൾ എന്ന സീരിയലിനിടെ വീടിന് തീ പി ടി ക്കുന്ന ഒരു രംഗത്തിനിടയിൽ താരത്തിനു സംഭവിച്ച അ പ ക ട മാണ്.
ആ രംഗത്തിൽ അഭിനയിക്കുമ്പോൾ താരത്തിന്റെ ശരീരത്തിലും പൊ ള്ള ലേറ്റു. ശരീരമാസകലം പൊ ള്ളി ഉരുകി. 28 ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സ തേടിയതിനു ശേഷമാണ് അനീഷ് സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയത്. രണ്ടാമത്തെ അ പ ക ടം സംഭവിക്കുന്നത് ദുബായിയിൽ വച്ചാണ്.
ദുബായിയിലെ ഒരു പരിപാടിയിൽ അവതാരകനായി പോയതായിരുന്നു അനീഷ്. ബർ ദുബായ് ക്രീക്കിൽ ബോട്ടിലേക്കു ചാടിക്കയറുന്നതിനിടെ ബോട്ടിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള കിടങ്ങിലേക്കു അനീഷ് തെന്നി വീണു. പലപ്പോഴും ഈ സ്ഥലത്ത് ഇത്തരത്തിലുള്ള അപകടങ്ങൾ നടക്കാറുണ്ട്. പക്ഷേ പലരും രക്ഷപ്പെടാൻ ഇല്ല.
എന്നാൽ രണ്ടു പ്രാവശ്യം മുങ്ങി, മൂന്നാമത്തെ തവണ പൊങ്ങിയപ്പോൾ ആരൊക്കെയോ ചേർന്ന് അനീഷിനെ പുറത്തെടുത്തു. തന്റെ കൂടെ ഉണ്ടായിരുന്നവർ വളരെ വേഗം ആശുപത്രിയിലെത്തിച്ചു. കയ്യിലെ ഒരു ഞ ര മ്പ് മു റി ഞ്ഞി രുന്നു. ആശുപത്രിയിലെത്തി കുറച്ചു സമയങ്ങൾക്കു ശേഷം ബോധം വീണപ്പോൾ, പേഴ്‌സ് എടുത്തു തുറന്നു നോക്കിയപ്പോൾ ആദ്യം കണ്ടത് തന്റെ മകന്റെ ചിത്രമാണ്.
അതു കണ്ട് പൊട്ടിക്കരഞ്ഞത് ഇപ്പോഴും അനീഷ് ഓർക്കുന്നുണ്ട്. മൂന്നാമത്തെ അപകടം നടക്കുന്നത് കാക്കി നക്ഷത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങി പോകുന്ന വഴിയിലാണ്. രാത്രിയിൽ കാർ ഓടിച്ചു പോകുന്നതെങ്കിൽ അറിയാതെ ഉറങ്ങിപ്പോയി. കാർ ഒരു ലോറിയിലിടിച്ച് കയറുകയും വലിയൊരു അപകടം ഉണ്ടാവുകയും ചെയ്തു.
കാർ പൂർണമായും ത ക ർന്നെങ്കിലും അനീഷിന് യാതൊരുവിധ കുഴപ്പവും പറ്റാതെ രക്ഷപ്പെട്ടു. ഇതിനു ശേഷവും ജീവിതത്തിലെ പ്രതിസന്ധികൾ അവസാനിച്ചില്ല. ചെറിയൊരു തലവേദന തുടങ്ങി. ആദ്യം കാര്യമാക്കിയില്ലെങ്കിലും വേദന സഹിക്കാൻ കഴിയാതെ വന്നതോടെ അനീഷ് ചെക്കപ്പ് ചെയ്തു നോക്കി. ട്യൂബർ കുലോമ എന്ന രോഗമായിരുന്നു.
സർജറി ചെയ്യേണ്ടി വരുമോ എന്നൊക്കെ ഓർത്ത് വളരെയധികം ഭയപ്പെട്ടെങ്കിലും സുഹൃത്തുക്കളും കുടുംബവും നല്ല സപ്പോർട്ടാണ് തനിക്ക് നൽകിയത്. പതിയെ പതിയെ തലവേദന തന്നിൽ നിന്ന് അകലുകയും, ഇപ്പോൾ താൻ പൂർണ ആരോഗ്യവാനായി മാറുകയും ചെയ്‌തെന്ന് താരം പറയുന്നു.