അപ്‌സര ഇനി ആൽബിക്ക് സ്വന്തം, സാന്ത്വനത്തിലെ വില്ലത്തിയും സംവിധായകൻ ആൽബി ഫ്രാൻസിസും വിവഹിതരായി

ഏഷ്യാനറ്റിലെ സാന്ത്വനം എന്ന സീരിയലിലൂടെ ശ്രദ്ധേയ ആയ നടി അപ്‌സര രത്‌നാകരനും പ്രമുഖ സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായി. ചോറ്റാനിക്കരയിൽ വച്ചായിരുന്നു വിവാഹം
അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും ആണ് വിവാഹത്തിൽ പങ്കെടുത്തത്.

കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്‌സരയുടെ വേഷം. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം. രണ്ടു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം. അപ്‌സര മുഖ്യ വേഷത്തിലെത്തിയ ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു.

ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര 8 വർഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിൽ വില്ലത്തി കഥാപാത്രമായാണ് ജയന്തി എത്തുന്നത്.

സാന്ത്വനത്തിന് പുറമെ പൗർണമി തിങ്കൾ എന്ന പരമ്പരയുടെയും ഭാഗമാണ് അപ്സര. മികച്ച മോഡൽ കൂടി ആണ് അപ്‌സര. ആൽബി തൃശൂർ സ്വദേശിയാണ്. പത്തുവർഷമായി ടെലിവിഷൻ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആൽബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

ദേവി ചന്ദന, കിഷോർ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങി നിരവധി പേരായിരുന്നു വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. സെലിബ്രിറ്റി കിച്ചൺ പരിപാടിയിലെ താരങ്ങളെല്ലാം ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ദിവസം സർപ്രൈസായി ഹൽദി ചടങ്ങും ഇവർ ഒരുക്കിയിരുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.