ബോട്ടോക്‌സ് ഇഞ്ചക്ഷൻ അടിച്ചതിൽ പിന്നെ മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്, രശ്മി ആർ നായർ

പ്രശസ്ത സംവിധായകൻ പ്രിയദർശൻ സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് എതിരെ കടുത്ത രീതിയിലുള്ള ഡീഗ്രേഡിംഗ് ആയിരുന്നു ഉണ്ടായിരുന്നത്. ചിത്രത്തെ രൂക്ഷമായി വിമർശിച്ച് മോഡലും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

മോഹൻലാൽ എന്തുകൊണ്ടാകും ഇങ്ങനെ ഒരു മോശം സിനിമയ്ക്ക് ഇത്രയധികം ഹൈപ്പ് കൊടുത്തത് എന്നാണ് രശ്മി ചോദിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെ ആയിരുന്നു രശ്മി നായരുടെ പ്രതികരണം.

രശ്മി ആർ നായരുടെ കുറിപ്പ് ഇങ്ങനെ,

എനിക്കിപ്പോഴും മനസിലാകാത്ത രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്ന് പ്രിയദർശൻ പോലെ ഒരു സംവിധായകൻ, പ്രിയദർശൻ പോലെ എന്ന് പറയുമ്പോൾ പ്രിയദർശന്റെ പത്തുമുപ്പതു വർഷം മുന്നേ ഉള്ള ഒരു സാധാരണ സിനിമയിലെ ഒരു ബിസ്‌കറ്റ് കമ്പനിയുടെ പേര് വരെ ഇന്നത്തെ ഏറ്റവും ഹൈപ്പ് ഉള്ള ന്യൂജെൻ സിനിമയിലെ ആർട്ട് പ്രോപ്പർട്ടി ആണ്.

അങ്ങനെ ഉള്ള ഒരു ലെജൻഡറി സംവിധായകൻ എങ്ങനെയാണ് ആ ബെട്ടിയിട്ട വാഴ തണ്ട് ടേക്ക് ഒക്കെ ഒകെ പറഞ്ഞത് എന്ന്. മോഹൻലാൽ എന്നത് ഇന്നും കേരളത്തിലെ ഏറ്റവും വലിയ ജീവനുള്ള ബ്രാൻഡ് നെയിം ആണ് ബ്രാൻഡ് വാല്യൂവിൽ മമ്മൂട്ടിയെങ്ങും അതിനടുത്തെങ്ങും വരില്ല.

അങ്ങനെ ഉള്ള മോഹൻലാൽ എന്തുകൊണ്ടാകും ഇങ്ങനെ ഒരു മോശം സിനിമയെ ഇത്രയധികം ഹൈപ്പ് കൊടുത്തു തന്റെ ബ്രാൻഡ് വാല്യൂ സ്‌പോയിൽ ചെയ്യാൻ നോക്കിയത്. ബോട്ടോക്‌സ് ഇഞ്ചക്ഷൻ അടിച്ചതിൽ പിന്നെ മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്. കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങൾക്കു ഒരു പരിധി ഉണ്ടല്ലോ.

ഇത് മോഹൻലാൽ ഒഴികെ എല്ലാർക്കും മനസിലായിട്ടും ഒരുകാലത്തു കാൽവിരലുകൾ വരെ അഭിനയിക്കും എന്ന് സംവിധായകർ പാടി പുകഴ്ത്തിയ ആ മനുഷ്യന് മാത്രം എന്തുകൊണ്ടാകും മനസിലാകാത്തത്. ഒന്നുകിൽ ഇവർ രണ്ടും ഇപ്പോഴത്തെ ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഏതോ പാരലൽ ലോകത്താണ് ജീവിക്കുന്നത്. അല്ലെങ്കിൽ ഒരു ഗുണവും ഇല്ലാത്ത ഒരു ഉപജാപക വൃന്ദം ആണ് ഇതിനെല്ലാം കാരണം എന്നായിരുന്നു രശ്മി നായരുടെ കുറിപ്പ്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.