അന്നാ ബെൻ ചിത്രം കപ്പേളയുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കി നടൻ ഗൗതം മേനോൻ. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള.
ചിത്രത്തിന്റെ റീമേക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതോടെയാണ് സംവിധായകൻ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അല്ലു അർജുൻ ചിത്രം അങ്ങ് വൈകുണ്ഠാപുരത്ത്’ ടീമാണ് തെലുങ്ക് റീമേക്ക് ചെയ്യുന്നത്.
സിനിമയുടെ സഹ എഴുത്തുകാരനെന്ന് ആവകാശപ്പെട്ട് സുധാസ് എന്നയാൾ എറണാകുളം ജില്ലാകോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.
അസിസ്റ്റന്റ് ഡയറക്ടർ ആയും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ സമയത്ത് ടീമിലെ ഒരാളെന്ന നിലയിലും സുധാസ് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ദർബാർ എന്ന ചിത്രത്തിന് വേണ്ടി കപ്പേളയുടെ സെറ്റിൽ നിന്നും പോവുകയായിരുന്നു.
എന്നാൽ ചിത്രത്തിന്റെ സഹ എഴുത്തുകാരൻ സ്ഥാനത്ത് ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. ഈ പേര് ചൂണ്ടിക്കാട്ടിയായിരുന്നു സുധാസ് കോടതിയിലെത്തിയത്.