സാധാരണക്കാരെ ചേർത്ത് നിർത്തി മെഗാസ്റ്റാർ മമ്മൂട്ടി; സൗജന്യ നേത്ര ചികിത്സ പദ്ധതിയുമായി താരം, നേത്ര ക്യാമ്പുകൾ ബുക്ക് ചെയ്യാം

പ്രേക്ഷക പ്രിയങ്കരൻ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടഷനും അങ്കമാലി ലിറ്റിൽ ഫഌർ ആശുപത്രിയും സായുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സപദ്ധതി ‘കാഴ്ച്ച 03’ ൽ ക്യാമ്പുകൾ അനുവദിക്കുന്നതിനുള്ള ബുക്കിംഗ് തുടക്കമായി.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിനായി സംഘടനകൾക്കോ വ്യക്തികൾക്കോ +919961900522, +917034634369, +919447991144, +919846312728 എന്നീ നമ്പറുകളിൽ വിളിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കാം.

സ്‌കൂൾകുട്ടികൾക്കായുള്ള സൗജന്യ സ്‌ക്രീനിംഗ് പദ്ധതികളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന സ്‌കൂൾ അധികൃതർക്കും ഈ പദ്ധതിയുടെ ഭാഗമാകാം. മേൽ പറഞ്ഞ നമ്പറുകളിൽ വിളിച്ച് ക്യാംപുകൾ ബുക്ക് ചെയ്യാവുന്നതാണ്.

പദ്ധതി വഴി വരുന്ന രോഗികൾക്കായി ആശുപത്രിയിൽ എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ചകളിൽ ‘കാഴ്ച്ച’ എന്ന പേരിൽ സൗജന്യ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവർത്തിക്കുമെന്ന് ആശുപത്രി ഡയറക്ടർ റവ. (ഡോ)വർഗീസ് പൊട്ടക്കൽ അറിയിച്ചു .

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.