‘എനിക്ക് തോന്നുന്നു ദിലീപേട്ടനെക്കാളും എന്നെ കൂടുതൽ പിന്തുണച്ചത് മഞ്ജു ചേച്ചി ആയിരിക്കും’ ദിലീപിന് കുരുക്ക് മുറുകുമ്പോൾ വൈറലായി കാവ്യയുടെ പഴയകാല വീഡിയോ

നടിയെ ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരികയാണ്. ചതാരത്തിന്റെ അറസ്റ്റിലേയ്ക്ക് നീങ്ങുന്ന വേളയിൽ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ പഴയകാല വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നടൻ ദിലീപും മുൻഭാര്യയായ മഞ്ജു വാര്യരെ കുറിച്ചും നടി പറയുന്ന വാക്കുകളാണ് തരംഗമകുന്നത്.

മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. വർഷങ്ങൾക്കിപ്പുറമാണ് വീഡിയോ വീണ്ടും തരംഗം സൃഷ്ടിക്കുന്നത്. വീണ്ടും എന്റെ കരിയർ സ്റ്റാർട്ട് ചെയ്തപ്പോൾ എന്നെ വളരെയധികം സപ്പോർട്ട് ചെയ്ത ആളുകൾ ആണ് ദിലീപേട്ടനും മഞ്ജു ചേച്ചിയുമെന്നും നടി പറയുന്നു.

കാവ്യ മാധവൻ അഭിമുഖത്തിൽ പറയുന്നതിങ്ങനെ;

ദിലീപേട്ടനെ അതിൽ ഉൾപ്പെടുത്തുന്നതിന് ഒരുപാട് വിഷമം ഉണ്ട്. പലരും പല തെളിവുകൾ ഉണ്ട് എന്ന തരത്തിൽ ആണ് സംസാരിക്കുന്നത്. എന്നാൽ അതിൽ ഒരു കാര്യവും ഇല്ല എന്നാണ് പറയാൻ ഉള്ളത്. ദിലീപേട്ടൻ അങ്ങനെ ഒരാൾ അല്ല. ഞാൻ വീണ്ടും എന്റെ കരിയർ സ്റ്റാർട്ട് ചെയ്തപ്പോൾ എന്നെ വളരെയധികം സപ്പോർട്ട് ചെയ്ത ആളുകൾ ആണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും.

എനിക്ക് തോനുന്നു ദിലീപേട്ടനെക്കാളും എന്നെ കൂടുതൽ പിന്തുണച്ചത് മഞ്ജു ചേച്ചി ആയിരിക്കും എന്ന്. കാരണം എന്റെ വിഷമങ്ങൾ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്, സിനിമയിൽ ഉള്ള ഒരാൾ എന്ന നിലയ്ക്ക്. എന്റെ സ്വപ്നം എന്താണ് എന്ന് ഇവർക്കൊക്കെ അറിയുന്നതാണ്. അവർക്ക് അറിയുന്ന ഒരു കാര്യം ഉണ്ട്. ഞാൻ എവിടെയും അഡ്ജസ്റ്റ് ചെയ്യുന്ന ഒരാൾ ആണ് എന്ന്.

എനിക്ക് ഒരു സ്ഥലത്തു പറ്റില്ല എന്ന് ആയിട്ടുണ്ട് എങ്കിൽ അത് അത്രയും മോശം സ്ഥലം ആയിരിക്കും എന്ന് എന്നെ അറിയുന്ന ആളുകൾക്ക് ഒക്കെ അറിയാവുന്നതാണ്. എല്ലാവർക്കും അറിയുന്നതായിരുന്നു ദിലീപേട്ടനും, മഞ്ജുച്ചേച്ചിയും ഭാവനയും നാദിർഷ ഇക്കയും ഞാനും തമ്മിലുള്ള ബന്ധങ്ങൾ. അവിടെ മോശം ബന്ധം ഒന്നും ഉണ്ടായിരുന്നില്ല.