180 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചു; ഭാരം താങ്ങിയില്ല, ബാര്‍ബെല്‍ ശരീരത്തിലേയ്ക്ക് പതിച്ചു! കഴുത്ത് ഒടിഞ്ഞ് യുവതി തല്‍ക്ഷണം മരിച്ചു, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ആരോഗ്യ സംരക്ഷണത്തിനായി പലരീതിയിലുള്ള വ്യായാമ മുറകളും നിത്യജീവിതത്തിന്റെ ഭാഗമാകാറുണ്ട്. ഭാരോദ്വഹനം എന്നത് ജിമ്മിലെ വ്യായാമമുറകളുടെ ഭാഗമാണ്. എന്നാൽ ഭാരോദ്വഹനം നടത്തിയതിലൂടെ യുവതിക്ക് ജീവൻ തന്നെ നഷ്ടമായതാണ് ഇപ്പോൾ വാർത്തയാകുന്നത്.

പെരാവില്ലോ എന്ന സ്ഥലത്തെ പ്രാദേശിക ജിമ്മിലായിരുന്നു ദാരുണമായ സംഭവം. 180 കിലോഗ്രാം ഭാരം ഉയർത്താൻ ശ്രമിച്ച സ്ത്രീയാണ് കഴുത്ത് ഒടിഞ്ഞ് നിമിഷം നേരംകൊണ്ട് ദാരുണമായി മരിച്ചത്. ഭാരം ഉയർത്താൻ സാധിക്കാതെ ബാർബെൽ ഇവരുടെ ശരീരത്തിലേക്ക് വീഴുകയും കഴുത്ത് ഒടിയുകയും ചെയ്തു. അപകടത്തിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചത്.

ആദ്യമായിട്ടാ മുത്തപ്പനെ കാണുന്നത്… അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളുണ്ട്; പക്ഷേ കാര്യമാക്കുന്നില്ലെന്ന് റംലത്ത്

ജിമ്മിലെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട്. ഭാരമുയർത്താൻ പരിശീലകൻ യുവതിയെ സഹായിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ യുവതി ഒറ്റയ്ക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. 35-45നും ഇടയിൽ പ്രായമുള്ള യുവതിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് നിഗമനം.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.