പക്ഷികളുടെയും മൃഗങ്ങളുടെയുമെല്ലാം ക്യൂട്ട് വീഡിയോ എന്നും സോഷ്യൽമീഡിയയുടെ പ്രിയപ്പെട്ടവയിൽ ഒന്നാണ്. നിമിഷ നേരംകൊണ്ട് മൃഗങ്ങളുടെ വീഡിയോ വൈറലാകാറുണ്ട്. ഇപ്പോൾ സമാന രീതിയിലുള്ള ഒരു വീഡിയോ ആണ് സൈബറിടത്ത് നിറയുന്നത്. എന്നാൽ ഈ വീഡിയോയിൽ സോഷ്യൽമീഡിയ ആശയക്കുഴപ്പത്തിൽ കൂടിയാണ്.
കടലിൽ നീന്താനിറങ്ങിയ യുവതിയുടെ ചെവിയിൽ കയറി കൂടിയത് ഞണ്ട്; ഒടുവിൽ! വീഡിയോ കാണാം
വീട്ടിലെത്തിയ ഡെലിവറി വുമനിൽ നിന്നും പിസ വാങ്ങി കൃത്യമായി പൈസ നൽകി മടങ്ങുന്ന ആൾകുരങ്ങനാണ് വീഡിയോയിൽ. ഇതാണ് സോഷ്യൽമീഡിയയെയും കുഴപ്പിക്കുന്നത്. അതേസമയം, സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല.
ഇത് യഥാർഥ കുരങ്ങല്ലെന്ന് ഒരു വിഭാഗവും യാഥാർഥ കുരങ്ങാണെന്ന് മറുവിഭാഗവും വാദിക്കുന്നുണ്ട്. പിസ വാങ്ങാൻ പെട്ടെന്ന് കുരങ്ങ് വാതിൽ തുറന്ന് പുറത്തുവന്നപ്പോൾ പതറാതെ നിന്ന സ്ത്രീക്കാണ് സോഷ്യൽമീഡിയ കൈയ്യടി നൽകുന്നത്.
വാതിൽ തുറന്നു കുരങ്ങനെ കണ്ട സ്ത്രീ പെട്ടെന്ന് ഞെട്ടി പിന്നിലേക്ക് മാറുന്നത് വിഡിയോയിൽ കാണാം. എന്നാൽ പരിഭ്രാന്തയാകാതെ സാഹചര്യത്തെ കൈകാര്യം ചെയ്ത് പൈസയും വാങ്ങി അവർ അവിടെ നിന്നും മടങ്ങുന്നതും വിഡിയോയിൽ കാണാം.