സന്തോഷകരവും സമാധാനപൂർണ്ണവുമായ ജീവിതം വേണം; ബുദ്ധമതം സ്വീകരിക്കാനുള്ള കാരണം വെളിപ്പെടുത്തി നടി വനിത വിജയകുമാർ

ബുദ്ധമതം സ്വീകരിക്കാനുള്ള കാരണം വെളിപ്പെടുത്തി നടി വനിത വിജയകുമാർ. കൂടുതൽ സന്തോഷകരവും സമാധാനപൂർണവുമായ ജീവിതത്തിനു വേണ്ടിയാണ് താൻ മതം മാറിയതെന്ന് വനിത പറയുന്നു. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ. തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. വിജയ്യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം.

‘ആ ചാമ്പിക്കോ’ മൈക്കിളപ്പന്റെ ട്രെന്റ് ഏറ്റെടുത്ത് പി ജയരാജനും സംഘവും; വീഡിയോ പങ്കുവെച്ച് മകൻ ജെയിൻ രാജ്

മലയാളത്തിൽ ഹിറ്റ്‌ലർ ബ്രദേഴ്‌സ് എന്ന ചിത്രത്തിലും താരം അഭിനയിച്ചു. 2019 ൽ ബിഗ് ബോസ് സീസൺ 3യിൽ മത്സരാർഥിയായി എത്തിയിരുന്നു. ഇപ്പോൾ യുട്യൂബ് ചാനലിലൂടെ സജീവമാണ് താരം. സ്വന്തം കുടുംബത്തിൽനിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന താരം കഴിഞ്ഞ രണ്ടു വർഷമായി തനിച്ചു തന്നെയാണ് താമസം.

2020ലാണ് വനിത തന്റെ മൂന്നാം വിവാഹ ബന്ധവും പരാജയമായിരുന്നുവെന്നും വേർപിരിയുന്നുവെന്നും അറിയിച്ചത്. വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച വിവാഹത്തിന്റെ ആയുസ്സ് അഞ്ചു മാസം മാത്രമായിരുന്നു. ആദ്യ വിവാഹത്തിലെ രണ്ട് പെൺമക്കളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്.

എഡിറ്റർ പീറ്റർ പോൾ ആയിരുന്നു വരൻ. എന്നാൽ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലൻ രംഗത്ത് വന്നതോടെ താരവിവാഹം വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണത്. ആദ്യത്തെ രണ്ടു വിവാഹങ്ങളിൽനിന്നായി വനിതയ്ക്ക് മൂന്നു കുട്ടികൾ ഉണ്ട്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.