സ്‌നോർക്കെലിങ്ങിനിടയിൽ യുവതിയുടെ ചെവിയിൽ ഞണ്ട് കയറി. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ചെവിയിൽ എന്തോ കയറിയെന്നു മനസ്സിലാക്കിയ യുവതി ആദ്യം പരിഭ്രാന്തയായി. പിന്നീട് യുവതിയുടെ സുഹൃത്ത് ചെവിയിൽ അകപ്പെട്ട ജീവിയെ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം പുറത്തെടുക്കുകയായിരുന്നു.
ട്വീസറുപയോഗിച്ചാണ് സുഹൃത്ത് യുവതിയുടെ ചെവിയിൽ നിന്നും ഞണ്ടിനെ ജീവനോടെ തന്നെ പുറത്തെടുത്തത്. വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാതെ കടലിൽ നീന്താനിറങ്ങിയതാണ് യുവതിയുടെ ചെവിയിൽ ഞണ്ട് കയറാൻ ഇടയാക്കിയത്. ഇയർ പ്ലഗ്‌സ് ഉപയോഗിക്കാതെയായിരുന്നു യുവതി സ്‌നോർക്കെലിങ്ങിനിറങ്ങിയത്. ഡെയ്‌സി വെസ് എന്ന യുവതിയുടെ ചെവിയിലാണ് ഞണ്ട് കയറിയത്.
ഞണ്ടു കയറിയപ്പോൾ ഭയന്നെങ്കിലും ഇനിയും കടലിലെ വിനോദങ്ങളിൽ പങ്കെടുക്കുമെന്ന് ഡെയ്‌സി കൂട്ടിച്ചേർത്തു. തൊട്ടടുത്ത ദിവസം തന്നെ ഡെയ്‌സി കയാക്കിങ്ങിനും പങ്കെടുക്കുകയും ചെയ്തു. കാര്യമെന്തായാലും ഇനിയും കടലിൽ ഇറങ്ങുന്നവർ ഇയർ പ്ലഗ്‌സ് ഉപയോഗിക്കണമെന്നും അല്ലെങ്കിൽ ഇത്തരത്തിലുള്ള അപകടമുണ്ടാകുമെന്നും ഡെയ്‌സി മുന്നറിയിപ്പ് നൽകി.