മോതിരവുമായി മുട്ടുകുത്തി ഇഷ്ടം പറഞ്ഞു; രോഷംപൂണ്ട് കണ്ണുപൊട്ടുന്ന ചീത്തവിളിച്ച് യുവതി! ചീറ്റിപ്പോയ പ്രൊപ്പോസ് വീഡിയോ കാണാം

പ്രണയിക്കുന്ന വ്യക്തിയെ അപ്രതീക്ഷിതമായി കാണുന്നതും സമ്മാനം ലഭിക്കുന്നതും സാഹസികമായി പ്രണയം പറയുന്നതും പെൺകുട്ടികൾ ഒരുപാട് ഇഷ്ടപ്പെടുന്നവയാണ്. എന്നാൽ പ്രണയം പറയുമ്പോൾ മുഖത്തടിച്ചപോലെ നോ പറഞ്ഞ് പൊട്ടിത്തെറിക്കുന്ന പെൺകുട്ടികൾ കുറവായിരിക്കും. എന്നാൽ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ ചർച്ചയാവുന്നത്. ചീറ്റിപ്പോയ പ്രൊപ്പോസ് വീഡിയോ ഇപ്പോൾ വൈറലായി കഴിഞ്ഞു.

മകൻ ലൂക്കായുടെ ഒന്നം പിറന്നാളിന് നടി മിയയുടെ പാട്ട്; ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിൽ നിന്നാണ് ഈ ചീറ്റിപ്പോയ പ്രണയത്തിന്റെ വീഡിയോ വന്നിരിക്കുന്നത്. മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിൽ തിരക്കുള്ള കൗണ്ടറിൽ നിൽക്കുന്ന യുവതിയെ പ്രൊപ്പോസ് ചെയ്യുകയാണ് ഒരാൾ. കൗണ്ടറിന് അഭിമുഖമായാണ് അവർ നിൽക്കുന്നത്. ഇവർക്ക് പിന്നിലായി അയാൾ മുട്ടുകുത്തി ഇരുന്നു. കൈയിൽ മോതിരം അടങ്ങിയ ഒരു ബോക്സുമുണ്ട്.

എന്നാൽ യുവതി പെട്ടെന്ന് രോഷത്തോടെ സംസാരിക്കുകയായിരുന്നു. ദേഷ്യം നിയന്ത്രിക്കാനാകാതെ അവർ അവിടെ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതോടെ അയാൾ ആകെ നാണക്കേടിലായി. സങ്കടം മറച്ചുവെച്ച് അയാൾ അവിടെ നിന്ന് വാങ്ങിയ സാധനങ്ങളുടെ ട്രോളിയുമായി പോകുന്നത് വീഡിയോയിൽ കാണാം. ചുറ്റുമുള്ളവരുടെ മൊബൈൽ ക്യാമറയ്ക്ക് മുന്നിലൂടെ അപമാനിതനായി അദ്ദേഹം നടന്നു പോകുന്നത് ഏറെ സങ്കടം പകരുന്ന രംഗമാണെന്ന് ആളുകൾ പറയുന്നു. ഇത്തരത്തിൽ പരസ്യമായി അപമാനിക്കേണ്ടിയിരുന്നില്ലെന്നാണ് പലരുടെയും പ്രതികരണങ്ങൾ.