ഒറ്റപ്രസവത്തിൽ ജന്മം നൽകിയത് 9 കുഞ്ഞുമക്കൾക്ക്; ലോകത്തെ ഞെട്ടിച്ച് പിറന്ന ഈ പൈതങ്ങൾക്ക് ഒന്നാം പിറന്നാൾ, ആഘോഷമാക്കി മാതാപിതാക്കൾ

ഒറ്റപ്രസവത്തിൽ ഒൻപത് മക്കൾക്ക് ജന്മം നൽകി ഒരു യുവതിയെ നാം മറന്നു കാണാൻ ഇടയില്ല. കഴിഞ്ഞ വർഷം മെയ് 4 നാണ് പശ്ചിമാഫ്രിക്കയിലെ മാലിയിൽ നിന്നുള്ള 26 കാരിയായ ഹലീമ സിസ്സെ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിൽ തിളങ്ങി മെഗാസ്റ്റാർ മമ്മൂട്ടിയും എംഎ യൂസഫലിയും

ഇപ്പോഴിതാ ഒമ്പത് പേർക്കും ഒരു വയസ് എത്തിയിരിക്കുകയാണ്. ഈ പിറന്നാൾ വൻ ആഘോഷമാക്കുകയാണ് ഹലീമയും ഭർത്താവ് അബ്ദുൾകാദർ അർബിയും.

ലോകത്തിൽ ജീവിച്ചിരിയ്ക്കുന്ന, ഒറ്റപ്രസവത്തിലൂടെ ജനിച്ച ഒൻപതു പേരെന്ന റെക്കോർഡും ഈ കുരുന്നുകൾക്കു തന്നെയാണ് ലഭിച്ചിരിക്കുന്നത്. മാലിയൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ് അബ്ദുൽകാദർ അർബി.

ഈ ഒൻപത് പേരിൽ അഞ്ച് പേർ പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ്. 30ാം മത്തെ ആഴ്ചയിൽ ഈ കുഞ്ഞുങ്ങളെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. കുട്ടികളെല്ലാവരും ആരോഗ്യത്തോടെ സുഖമായിരിക്കുന്നുവെന്നും വളർച്ചയുടെ ഒരോ പടവും കൃതമായി കടക്കുന്നുവെന്നും അബ്ദുൽകാദർ അർബി പറയുന്നു.

പ്രസവത്തിന് ശേഷം, പ്രത്യേക പരിചരണം ലഭിക്കുന്നതിനായി ദമ്പതികളെ പശ്ചിമാഫ്രിക്കയിലെ മാലിയിൽ നിന്ന് മൊറോക്കോയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മൊറോക്കോയിലെ ക്ലിനിക്കിലെ മെഡിക്കലൈസ്ഡ് ഫ്‌ലാറ്റിലാണ് ഇപ്പോഴും ഇവർ താമസിയ്ക്കുന്നത്. കുഞ്ഞുങ്ങൾക്കു പ്രത്യേക പരിചരണം ആവശ്യമായതിനാൽ നഴ്‌സുമാരും ഒപ്പമുണ്ട്.