നാല് മാസം മുൻപ് വിവാഹം, വിവാഹ മോചനത്തിനൊരുങ്ങി പാകിസ്താൻ നടന്റെ 18കാരിയായ 3-ാം ഭാര്യയും; ചെറുതായിരുന്നുവെങ്കിലും ഈ ദാമ്പത്യം നരകതുല്യമെന്ന് സയ്യിദ ദാനിയ

പാകിസ്താൻ രാഷ്ട്രീയ നേതാവും നടനുമായ ആമിർ ലിയാഖത്തിൽ നിന്ന് വിവാഹമോചനത്തിനൊരുങ്ങി 18കാരിയായ മൂന്നാം ഭാര്യയും. 49കാരനായ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് സയ്യിദ ദാനിയ ആമിർ വിവാഹ മോചനത്തിന് ഒരുങ്ങുന്നത്. നാല് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

‘ഇറ മുതിര്‍ന്ന സ്ത്രീയാണ്, അവള്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പിതാവിന്റെ അനുവാദം ആവശ്യമില്ല’ ബിക്കിനിയിലെത്തിയ ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ ചുട്ടമറുപടി

ലിയാഖത്തുമായുള്ള നാല് മാസത്തെ ദാമ്പത്യം പീഡനങ്ങളുടേത് മാത്രമായിരുന്നു. മദ്യലഹരിയിൽ തന്നെ മർദ്ദിക്കാറുണ്ടായിരുന്നെന്നും യുവതി പറയുന്നു. വിദേശത്തുള്ള ആളുകൾക്ക് അയക്കുന്നതിന് വേണ്ടി അശ്ലീല വീഡിയോകൾ ചിത്രീകരിക്കാൻ ഭർത്താവ് തന്നെ നിർബന്ധിച്ചിരുന്നു.

അന്യപുരുഷന്മാരുടെ മുന്നിലേക്ക് പോകുന്നതിനും നിർബന്ധിച്ചിരുന്നെന്നും കഴിഞ്ഞദിവസം ഒരു പ്രാദേശിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ദാനിയ ആരോപിക്കുന്നു. വിവാഹ മോചന വാർത്തകളിലുടെ ശ്രദ്ധ നേടിയ രാഷ്ട്രീയ നേതാവാണ് ആമിർ ലിയാഖത്ത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാളുടെ രണ്ടാം ഭാര്യയായിരുന്ന പ്രശസ്ത നടി തൂബ ആമിർ വിവാഹ മോചന ഹർജി ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു താൻ മൂന്നാം വിവാഹത്തിനൊരുങ്ങുകയാണെന്ന് ലിയാഖത്ത് പ്രഖ്യാപിച്ചത്.