‘നീ ആരായിത്തീർന്നു എന്ന് സംഗ്രഹിക്കാൻ ഇവിടെ വാക്കുകളില്ല… നീ എല്ലാവിധത്തിലും ഒരു ഐക്കണാണ്’ സണ്ണി ലിയോണിന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് ആശംസകളുമായി ഡാനിയേൽ

ലോകമെമ്പാടും ആരാധകരുള്ള സണ്ണി ലിയോണിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ
മീഡിയയിൽ കറങ്ങി കളിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സണ്ണി ലിയോണിന്റെ 41-ാം ജന്മദിനം. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഭർത്താവ് ഡാനിയേൽ വെബ്ബറും താരത്തിന് ആശംസ നേർന്നിരുന്നു. അദ്ദേഹമാണ് സണ്ണിയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കിട്ടത്.

‘നീ ആരായിത്തീർന്നു എന്ന് സംഗ്രഹിക്കാൻ ഇവിടെ വാക്കുകളില്ല. നീ എല്ലാവിധത്തിലും ഒരു ഐക്കണാണ്, അത് സാധ്യമല്ലെന്ന് ഞാൻ കരുതുമ്പോൾ, നീ കൂടുതൽ നേട്ടങ്ങൾ നേടുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നു. എല്ലാ അർത്ഥത്തിലും നീ അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണ്,” ഡാനിയേൽ കുറിക്കുന്നു.

‘ലുങ്കി ഡാൻസ്’ ഹിറ്റ് ഗാനത്തിന് സാരിയിൽ ചുവടുകൾ വെച്ച് നടി അഹാന കൃഷ്ണ, വീഡിയോ കാണാം

പോൺ സിനിമയിൽ നിന്നും ബോളിവുഡിലെത്തിയ നടിയാണ് സണ്ണി ലിയോൺ. ബോളിവുഡിൽ ഒരിടം കണ്ടെത്തുകയും വിമർശനങ്ങൾക്ക് തക്കതായ മറുപടി നൽകുന്ന താരമാണ് സണ്ണി ലിയോൺ.

ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോൺ ക്രമേണ തെന്നിന്ത്യൻ സിനിമകളിലും ചുവടുറപ്പിക്കുകയായിരുന്നു.