‘എന്റെ കൂടെ എന്റെ മകൾ ഇതുപോലെ ഒരു വേദിയിലിരിക്കുമെന്നു ഞാൻ ഒരിക്കലും കരുതിയിട്ടില്ല’ സന്തോഷ നിമിഷത്തെ കുറിച്ച് പ്രിയദർശൻ

ഒരേ വേദിയിൽ മകൾക്കൊപ്പം ഇരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകൻ പ്രിയദർശൻ. തന്റെ മകൾ ഇതുപോലെ ഒരു വേദിയിൽ ഇരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അവൾ സിനിമയിൽ അഭിനയിക്കുമെന്നും കരുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഠിന വ്യായാമ മുറകളുമായി നടി ഐശ്വര്യ ലക്ഷ്മി; വീഡിയോ കാണാം

തൃശൂർ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു പ്രിയദർശനും കല്യാണിയും ഒരുമിച്ച് ആദ്യമായി ഒരു പൊതുവേദിയിലെത്തിയത്. സെറ്റിൽ വന്നാലും പെട്ടെന്നു മടങ്ങുന്ന കല്യാണി തന്നോട് ഒരിക്കൽപോലും സിനിമയെക്കുറിച്ചു സംസാരിച്ചിരുന്നില്ലെന്നു പ്രിയൻ പറഞ്ഞു. കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ, കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാൻ എന്നിവരും വേദിയിലുണ്ടായിരുന്നു.

പ്രിയദർശൻ പറയുന്നത് വായിക്കാം….

”എന്റെ കൂടെ എന്റെ മകൾ ഇതുപോലെ ഒരു വേദിയിലിരിക്കുമെന്നു ഞാൻ ഒരിക്കലും കരുതിയിട്ടില്ല. അവൾ സിനിമയിൽ അഭിനയിക്കുമെന്നും കരുതിയിട്ടില്ല. ഒരു ക്ഷേത്ര മുറ്റത്തുവച്ചാണ് അവളും ഞാനും ആദ്യമായി ഒരേ വേദി പങ്കിടുന്നതെന്നതും സന്തോഷകരമാണ്. ‘അമേരിക്കയിൽ ആർക്കിടെക്ട് ബിരുദത്തിനു പഠിക്കാൻ പോയ അമ്മു അതു നന്നായി ചെയ്താണു തിരിച്ചെത്തിയത്. ഇനി എന്തു ചെയ്യുമെന്നു ഞാൻ ചോദിച്ചിട്ടുമില്ല.

അതിനിടയ്ക്കാണ് എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവൾ എന്നോടു നാഗാർജുനയുടെ സിനിമയിൽ അഭിനയിക്കട്ടേ എന്നു ചോദിച്ചത്. സർവ ദൈവങ്ങളെയും വിളിച്ചാണു സമ്മതിച്ചത്. പരാജയപ്പെട്ടാൽ അത് എന്നെക്കാൾ അവളെ വേദനിപ്പിക്കുമെന്നതായിരുന്നു പേടി. പക്ഷേ അവൾ നന്നായി ചെയ്തു. ഒരച്ഛൻ മകൾക്കൊപ്പം വേദി പങ്കിടുന്നതിലും വലുതായി ഒന്നുമില്ല.