‘എണീക്കെടോ അങ്ങോട്ട്, അതെന്റെയാണ്’ ബെഡിന് വേണ്ടി കുട്ടിയാനയുടെയും പരിപാലകന്റെയും ‘പൊരിഞ്ഞ പോരാട്ടം’! അവസാനം കെട്ടിപ്പിടിച്ച് ഇരുവരുടെയും മയക്കം, രസകരമായ വീഡിയോ കാണാം

ആനകളുടെ, പ്രത്യേകിച്ച് കുട്ടിയാനകളുടെ വീഡിയോ കാണാൻ എന്നും ആളുകൾക്ക് ഇഷ്ടമാണ്. കുട്ടിയാനയുടെ കുസൃതിത്തരങ്ങളും വെള്ളത്തിലുള്ള കളികളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ നിറയാറുണ്ട്. അതുപോലെ ഒരു കുട്ടിയാനയുടെ കുസൃതിക്കളിയാണ് വൈറലാകുന്നത്. കിടക്കാൻ ഉപയോഗിക്കുന്ന, ബെഡ്ഡി(വായുനിറയ്ക്കുന്ന തരത്തിലുള്ള)നു വേണ്ടി ‘പൊരിഞ്ഞ പോരാട്ടം’ നടത്തുന്ന കുട്ടിയാനയാണ് വീഡിയോയിലുള്ളത്.

മഞ്ഞയും ചാരനിറവും ചേർന്ന ഈ കുഞ്ഞുബാഗിന് വില ഒന്നേ കാൽ ലക്ഷം രൂപ; ചർച്ചയായി ആരാധ്യയുടെ ബാഗ്! കാണാം ചിത്രങ്ങളും വീഡിയോയും

പോരാട്ടത്തിൽ കുട്ടിയാനയുടെ എതിരാളിയായി നിൽക്കുന്നത് അതിന്റെ പരിപാലകൻ തന്നെയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ ഡോ. സാമ്രാട്ട് ഗൗഡയാണ് രസകരമായ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഹേയ് അത് എന്റെ ബെഡ് ആണ്. എണീക്ക്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ അദ്ദേഹം ഷെയർ ചെയ്തിട്ടുള്ളത്. ‘കഷ്ടപ്പെട്ട് ബുദ്ധിമുട്ടി’ വേലിക്കെട്ടിനകത്തുനിന്ന് പുറത്തിറങ്ങുന്ന കുട്ടിയാനയെ ആണ് വീഡിയോയുടെ ആദ്യഭാഗത്ത് കാണാൻ കഴിയുക. പുറത്തിറങ്ങിയതിന് പിന്നാലെ പരിപാലകൻ കിടക്കുന്ന ബെഡ്ഡിനടുത്തേക്ക് കുട്ടിയാന ഓടിച്ചെല്ലുന്നതും കാണാം.

അദ്ദേഹത്തെ ബെഡ്ഡിൽനിന്ന് എണീപ്പിക്കാൻ പഠിച്ച പണി പതിനെട്ടും കുട്ടിയാന നോക്കുന്നതും ഞാൻ മാറില്ലെന്ന എന്ന മട്ടിൽ നിൽക്കുന്ന പരിപാലകനെയും കാണാം. ഒടുവിൽ കുട്ടിയാന ബെഡ്ഡിൽ കിടക്കുക തന്നെ ചെയ്യുന്നുണ്ട്. ഇതോടെ ആനക്കുട്ടിയെ എഴുന്നേൽപ്പിക്കാൻ പരിപാലകൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമാണ് ഫലം. അതോടെ കുട്ടിയാനയെ കെട്ടിപ്പിടിച്ച് അദ്ദേഹവും കിടക്കുകയും ചെയ്യുന്നുണ്ട്.