‘അഭിനയം വെറും പെരുമാറ്റമല്ലെന്ന് ഓർമ്മിപ്പിച്ചതിന് നന്ദി’ പുഴു കണ്ടതിനു പിന്നാലെ ഹൃദയം തൊട്ട് നടി കനി കുസൃതിയുടെ കുറിപ്പ്, ഒപ്പം ഒരുപിടി നല്ല ചിത്രങ്ങളും

മലയാള സിനിമയുടെ അഭിമാന താരങ്ങളിൽ മുൻനിരയിൽ നിന്ന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമാ ജീവത്തിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങളില്ലെന്ന് എടുത്ത് തന്നെ പറയേണ്ടി വരും. താരത്തെ നെഞ്ചിലേറ്റ് നടക്കുന്നവരും കുറവല്ല.

ഈ വേളയിൽ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി കനി കുസൃതി. ജാതിരാഷ്ട്രീയം പറയുന്ന പുഴു എന്ന ചിത്രമാണ് ഒടുവിലായി മമ്മൂട്ടിയുടേതായി എത്തിയത. ഒടിടി വേദിയായ സോണി ലൈവിലൂടെയാണ് ചിത്രം എത്തിയത്.

വീണ്ടും അടിപൊളി ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി മീര ജാസ്മിൻ; ചിത്രങ്ങൾക്ക് പ്രിയമേറുന്നു

ചിത്രം കണ്ട് നിരവധി പേരാണ് നടന് ആശംസകളുമായി രംഗത്തെത്തിയത്. പിന്നാലെയാണ് നടി കനിയുടെയും അഭിപ്രായ പ്രകടനം. ‘മമ്മൂക്കയുടെ അഭിനയം മതിയാകുന്നില്ല. അദ്ദേഹം ഇനിയും ആയിരം വർഷം ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അഭിനയം വെറും പെരുമാറ്റമല്ലെന്ന് ഓർമ്മിപ്പിച്ചതിന് നന്ദി’, എന്നാണ് കനി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം മ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ഫോട്ടോയും കനി പങ്കുവച്ചിട്ടുണ്ട്.

മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പുഴു’. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് ചിത്രത്തിന്റെ നിർമാണം. ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും.