ഖദീജയും കൺമണിയും ഇനി കൂടുതൽ പ്രേക്ഷകരിലേയ്ക്ക്; കാമുകിമാർക്കിടയിൽ കിടന്ന് നട്ടം തിരിയുന്ന റാംബോ ഒടിടി പ്ലാറ്റ്‌ഫേമിൽ, തീയതി പ്രഖ്യാപിച്ചു

വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘കാതുവാക്കുള രണ്ടു കാതലി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം മെയ് 27നാണ് ഒടിടിയിൽ പ്രദർശനത്തിനെത്തുന്നത്.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഒരേസമയം ഖദീജ, കൺമണി എന്നീ രണ്ട് യുവതികളോട് പ്രണയം തോന്നുന്ന റാംബോയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം ഏപ്രിൽ 28നാണ് തീയ്യേറ്ററുകളിൽ എത്തിയത്.

കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റിൽ പുഷ്പമായി നടി ഐശ്വര്യ റായ്; കാണാം ചിത്രങ്ങൾ

മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ചത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഇഫാർ മീഡിയ- റാഫി മതിര എന്നിവരാണ് സ്വന്തമാക്കിയിരുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതൽ’. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്.