‘എനിക്ക് ദേഷ്യം വന്നാൽ ഞാൻ അടിക്കും…. തിരിച്ച് മറുപടി പറയും’ നിഷ്‌കളങ്ക മുഖമാണെന്ന് പറയുന്നവരോട് നിഖില വിമലിന്റെ മറുപടി

കാണാൻ ഭംഗിയുള്ളതുകൊണ്ട് ഒരു പ്രത്യേക കഥാപാത്രമായി ചിന്തിക്കാൻ പറ്റില്ലെന്ന് പറയുന്നത് താൻ കേട്ടിട്ടുണ്ടെന്ന് നടി നിഖില വിമൽ. പ്രമുഖ മാധ്യമത്തിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. ഒരു നടന്റെയോ നടിയുടേയോ സൗന്ദര്യം കഥാപാത്രങ്ങൾ കിട്ടുന്നതിന് ഗുണകരമാവുമോ ദോഷകരമാവുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് നിഖില നൽകിയത്.

ഖദീജയും കൺമണിയും ഇനി കൂടുതൽ പ്രേക്ഷകരിലേയ്ക്ക്; കാമുകിമാർക്കിടയിൽ കിടന്ന് നട്ടം തിരിയുന്ന റാംബോ ഒടിടി പ്ലാറ്റ്‌ഫേമിൽ, തീയതി പ്രഖ്യാപിച്ചു

നിഖില വിമൽ നൽകുന്ന മറുപടി വായിക്കാം………………….

‘ഒരു സിനിമയുടെ സമയത്ത് എനിക്ക് അവസരം തരാതിരുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ നിങ്ങൾ ഒരാളെ അടിക്കും എന്നൊന്നും തോന്നാറില്ല. നിങ്ങളെ കണ്ടാൽ വളരെ നന്മയുള്ള ഒരാളായിട്ടാണ് തോന്നാറ്. നിഷ്‌കളങ്കമായ മുഖമാണ് എന്നെല്ലാമാണ് അതിന് മറുപടി കിട്ടിയത്. പക്ഷേ അങ്ങനെ പറയുമ്പോൾ അത്ര സുഖമുള്ളതായി തോന്നാറില്ല. ഞാൻ അങ്ങനെയൊരാളല്ല. എന്നോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് എനിക്ക് ദേഷ്യം വന്നാൽ ഞാൻ അടിക്കും. തിരിച്ച് മറുപടി പറയും. പക്ഷേ ഈ രീതിയിൽ എന്നെയാരും കണ്ടിട്ടില്ല’. .

‘ഒരാളെ പ്രേക്ഷകർ മുൻവിധിയോടെ നോക്കുന്നതിനെ നമുക്ക് ഒന്നും ചെയ്യാനില്ല. അവർ കഥാപാത്രങ്ങളെയാണ് കാണുന്നത്. പക്ഷേ സിനിമയിലുള്ളവർ എന്നെപ്പോലെ ഒരാളിൽ നിന്ന് കലാപരമായി എന്തൊക്കെ വാങ്ങിയെടുക്കണമെന്ന് ചിന്തിക്കണമെന്നാണ് ഞാൻ പറയുന്നത്.

എന്നെപ്പോലെയല്ല ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാനും ഇഷ്ടമാണ്. നിഷ്‌കളങ്കമായ മുഖമാണെന്ന് പറഞ്ഞാണ് സത്യനങ്കിൾ ഞാൻ പ്രകാശനിൽ അവസരം തന്നത്’. മുമ്പ് പ്രതികരിക്കാനൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള ആളായിരുന്നു ഞാൻ. പക്ഷേ പോകെപ്പോകെ, നമുക്ക് വേണ്ടി പറയാൻ ആരുമില്ല എന്ന് മനസിലാക്കിയ സാഹചര്യത്തിൽ നമ്മൾ പ്രതികരിച്ചുപോകും.