3.20 കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി നടി കങ്കണ; രാജ്യത്ത് ഈ ആഡംബര സെഡാൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡീസ് ബെൻസിന്റെ അത്യാംഡബര വിഭാഗമാണ് മെയ്ബാക്ക്. റോൾസ് റോയ്സിനുള്ള മേഴ്‌സിഡിസിന്റെ മറുപടി എന്നാണ് മെയ്ബാക്ക് കാറുകളെ വിശേഷിപ്പിക്കുന്നത്. ലക്ഷ്വറിയും സുരക്ഷയും ഉറപ്പ് നൽകുന്ന മെയ്ബാക്ക് ലോകത്തിലെ ആഡംബര കാറുകളിൽ ഒന്നാണ്. ഇപ്പോൾ ഈ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ഒണെക്‌സ് ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് താരം 3.20 കോടി രൂപ നൽകി തന്റെ ഗാരേജിൽ എത്തിച്ചത്.

‘എനിക്ക് ദേഷ്യം വന്നാൽ ഞാൻ അടിക്കും…. തിരിച്ച് മറുപടി പറയും’ നിഷ്‌കളങ്ക മുഖമാണെന്ന് പറയുന്നവരോട് നിഖില വിമലിന്റെ മറുപടി

രാജ്യത്ത് ഈ ആഡംബര സെഡാൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് കങ്കണ. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം ധാക്കഡ് പ്രീമിയറിൽ കങ്കണ റണാവത്ത് പങ്കെടുത്തിരുന്നു. തൻറെ മാതാപിതാക്കൾ, സഹോദരി രംഗോലി ചന്ദേൽ, മകൻ പൃഥ്വിരാജ്, സഹോദരൻ അക്ഷത് റണാവത്ത്, സഹോദരി ഋതു സാങ്വാൻ എന്നിവർക്കൊപ്പമാണ് ധാക്കടിൻറെ പ്രീമിയറിൽ താരം പങ്കെടുത്തത്.

അതേ സമയം കങ്കണ തൻറെ പുതിയ കാർ അനാവരണം ചെയ്യുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടു. രണ്ട് പേർ ചേർന്ന് കാറിന്റെ കവർ നീക്കം ചെയ്യുമ്പോൾ കങ്കണയും കുടുംബവും കയ്യടിക്കുന്നതാണ് വീഡിയോയിലുള്ളത്.