അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിയുടെ വായടപ്പിച്ച് മറുപടി നൽകി നടി മാളവിക മോഹനൻ. ട്വിറ്ററിൽ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് വ്യാജ ഐഡിയിൽ നിന്ന് ഒരാൾ അശ്ലീലച്ചുവയുള്ള ചോദ്യം ചോദിച്ചത്. ‘മാരൻ’ എന്ന ധനുഷ് ചിത്രത്തിലെ കിടപ്പറരംഗത്തെ ചൂണ്ടിക്കാണിച്ചായിരുന്നു അശ്ലീല കമന്റ് ചെയ്തത്.
ഈ രംഗം എത്ര തവണ ചിത്രീകരിച്ചു എന്നായിരുന്നു ഇയാൾക്ക് അറിയേണ്ടിയിരുന്നത്. നിങ്ങൾ ഏറ്റവും മോശമായ രീതിയിൽ ചിന്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത് എന്നായിരുന്നു മാളവിക നൽകിയ മറുപടി. മറ്റൊരു ആരാധകന്റെ ചോദ്യത്തിനും താരം പ്രതികരിച്ചു.
Does that mean even you are a fan of my photoshoots given that you’re following me on Twitter?
— malavika mohanan (@MalavikaM_) May 18, 2022
‘നിങ്ങളുടെ അഭിനയം വളരെ മോശമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ ചൂടൻ ഫോട്ടോഷൂട്ടും ചിത്രങ്ങളും കണ്ടുവരുന്നവരാണ് ആരാധകരെന്ന് പറഞ്ഞ് പിന്നാലെ നടക്കുന്നത്. ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് ?’
ഈ ചോദ്യത്തിന് ‘നിങ്ങളും എന്നെ ട്വിറ്ററിൽ പിന്തുടരുന്നുണ്ടല്ലോ, അപ്പോൾ പറഞ്ഞുവരുന്നത് നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോ.’ എന്നാണ് നടി മറുപടി നൽകിയത്. ‘പട്ടം പോലെ’ എന്ന മലയാളി സിനിമയിലൂടെയാണ് മാളവിക സിനിമാ രംഗത്തേക്കു വരുന്നത്.
‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രമാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനീകാന്ത് ചിത്രം പേട്ട, വിജയിയുടെ മാസ്റ്റർ എന്നീ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘യുദ്ര’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കുകളിലാണ് നിലവിൽ മാളവിക മോഹനൻ.