‘നിങ്ങൾ എനിക്ക് ആരാണെന്ന് വാക്കുകൾക്ക് നിർവചിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല’ ജൂനിയർ എൻടിആറിന് ഹൃദയത്തിൽ തൊട്ട് ആശംസകളുമായി രാം ചരൺ

തെലുങ്കിലെ യുവ സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആറിന്റെ ജന്മദിനമാണ് ഇന്ന്. ആർ ആർ ആറിന്റെ വിജയങ്ങൾക്കിടയിൽ പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ആരാധകരും മറ്റ് താരങ്ങളും ആശംസകൾ നേർന്നിരുന്നു.

3.20 കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി നടി കങ്കണ; രാജ്യത്ത് ഈ ആഡംബര സെഡാൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

ഇപ്പോൾ ‘ആർആർആർ’ എന്ന ചിത്രത്തിൽ ജൂനിയർ എൻടിആറിന് ഒപ്പം അഭിനയിച്ച രാം ചരണും ഹൃദയംതൊടുന്ന ആശംസ പങ്കുവെച്ചതാണ് വൈറൽ ആവുന്നത്.

സഹോദരൻ, സഹപ്രവർത്തകൻ, സുഹൃത്ത് … നിങ്ങൾ എനിക്ക് ആരാണെന്ന് വാക്കുകൾക്ക് നിർവചിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ജന്മദിനാശംസകൾ എന്നുമാണ് രാംചരൺ ആശംസയായി കുറിച്ചത്.

ജൂനിയർ എൻടിആറിനെ ആലിംഗനം ചെയ്യുന്ന ഒരു ഫോട്ടോയും രാം ചരൺ പങ്കുവെച്ചിട്ടുണ്ട്. ആർ ആർ ആർ പ്രേക്ഷക ഹൃദയങ്ങളിൽ ഇടിച്ചു കേറി സ്ഥാനം പിടിച്ച ചിത്രമാണ്. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമിലും എത്തിയിട്ടുണ്ട്.