ട്രാൻസ്, ജോജി.. ഇതിലെല്ലാം ഫഹദ് ഞെട്ടിച്ചു… ഇപ്പോൾ കടുത്ത ആരാധകനാണ് താനെന്ന് ഉദയനിധി സ്റ്റാലിൻ; ഒപ്പം അഭിനയിക്കാൻ കാത്തിരിക്കുന്നു

ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ്, വടിവേലു എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന പുതിയ ചിത്രമായ ‘മാമന്നൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചു വരികയാണ്.

ബ്രാഹ്മണരെല്ലാവരും മോശക്കാരാണെന്ന് കാണിക്കാനാണ് ചിത്രം ശ്രമിക്കുന്നത്; മമ്മൂട്ടി ചിത്രം പുഴുവിനെതിരെ രാഹുൽ ഈശ്വർ

മാരി സെൽവരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയനിധി സ്റ്റാലിൻ തന്നെയാണ് മാമന്നൻ നിർമിക്കുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ഇപ്പോൾ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ കാത്തിരിക്കുകയാണെന്ന് തുറന്ന് പറയുകയാണ് ഉദയനിധി സ്റ്റാലിൻ.

ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും താൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്നും നടൻ കൂട്ടിച്ചേർത്തു. സിനിമാ വികടൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഉദയനിധി സ്റ്റാലിൻ ഫഹദ് ഫാസിലിനെ കുറിച്ച് പറയുന്നത് വായിക്കാം……………

‘മാമന്നൻ സിനിമയിൽ എന്റെയും ഫഹദിന്റെയും കോമ്പിനേഷൻ സീനുകൾ ഷൂട്ട് ചെയ്യാൻ തുടങ്ങിയിട്ടില്ല. എന്റെയും കീർത്തി സുരേഷിന്റെയും ഷോട്ടുകളാണ് ഇപ്പോൾ എടുക്കുന്നത്. വടിവേലു സാറും ഉടൻ സെറ്റിൽ ജോയിൻ ചെയ്യും. ഈ അടുത്ത് ഞാൻ ഫഹദിനെ കണ്ടപ്പോൾ ഞങ്ങൾ സംസാരിച്ചിരുന്നു. ‘നിമിർ’ (മഹേഷിന്റെ പ്രതികാരം സിനിമയുടെ റീമേക്ക്) എന്ന എന്റെ സിനിമയെ പറ്റിയാണ് സംസാരിച്ചത്. അദ്ദേഹം സന്തോഷത്തോടെ അതെല്ലാം കേട്ടിരുന്നു. നന്നായി ചെയ്തിട്ടുണ്ട് എന്നും ഫഹദ് പറഞ്ഞു.

‘ഫഹദിന്റെ കൂടെ ഞാൻ അഭിനയിക്കണം എന്നത് വലിയ ഒരു വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ. സംവിധായകൻ മാരി സെൽവരാജ് സാർ എന്റെ 50 ടേക്ക് മിനിമം ഇപ്പോൾ എടുക്കുന്നുണ്ട്. വൺ മോർ എന്ന് സാറ് ചോദിച്ച് കൊണ്ടിരിക്കും. ഞാനും കീർത്തി സുരേഷും അഭിനയിക്കുമ്പോൾ തന്നെ ഇങ്ങനെയാണെങ്കിൽ ഫഹദിന്റെ കൂടെ എങ്ങനെയായിരിക്കും.

അദ്ദേഹത്തിന്റെ ഒപ്പം എന്റെ അഭിനയവും എത്തണമല്ലോ. അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിൽ എനിക്ക് നല്ല സന്തോഷമുണ്ട്. ആ ഒരു കാത്തിരിപ്പിലാണ് ഞാൻ. ഫഹദിന്റെ എല്ലാ സിനിമകളും ഞാൻ കാണാറുണ്ട്. ട്രാൻസ്, ജോജി, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയതെല്ലാം ഞാൻ കണ്ടിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധകനാണ്.