മാതാപിതാക്കളുടെ വിവാഹത്തിന് വാക്കറിൽ എത്തി ഭിന്നശേഷിക്കാരനായ മകൻ; വാരിപ്പുണർന്ന് അമ്മയും, വീഡിയോ കാണാം

മാതാപിതാക്കളുടെ വിവാഹത്തിന് വാക്കറിൽ എത്തുന്ന ഭിന്നശേഷിക്കാരനായ കൊച്ചുകുഞ്ഞിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. വിവാഹ വസ്ത്രത്തിൽ അമ്മയെ കണ്ട സന്തോഷത്തിൽ നിറചിരിയോടെ വാക്കറും ഉരുട്ടി പാഞ്ഞടുക്കുന്ന പിയേഴ്സൺ എന്ന കുട്ടിയാണ് വീഡിയോയിലുള്ളത്.

ആഡംബര ബൈക്കിനും മൊബൈലിനും EMI അടയ്ക്കണം; പെട്രോൾ പമ്പിൽ കവർച്ച നടത്തിയത് മുൻജീവനക്കാരൻ, വേഷവിധാരണം പ്രചോദനമായത് ബോളിവുഡ് സിനിമകളും

നിറഞ്ഞ കണ്ണുകളോടെ അച്ഛനും അമ്മയും അവനെ വാരിപ്പുണരുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അമ്മയ്ക്കുള്ള വിവാഹ മോതിരവുമായി നിൽക്കുകയായിരുന്നു പിയേഴ്സൺ ‘ഹായ് മാം’ എന്നുറക്കെ വിളിച്ചാണ് അവർക്കരികിലേക്ക് വാക്കറും ഉരുട്ടിയെത്തുന്നത്. ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

‘എത്ര ശക്തവും പ്രചോദനവുമാണ് ഈ കുട്ടി. അവന്റെ ആ ചിരിയിൽ എല്ലാം അടങ്ങിയിരിക്കുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അവന്റെ ചിരിയാണ് ഏറ്റവും സുന്ദരമായ കാഴ്ച്ചയെന്നും അവനെ കാണുമ്പോൾ സങ്കടമെല്ലാം മാഞ്ഞുപോകുമെന്നും പലരും അഭിപ്രായപ്പെടുന്നു.