കാറപകടത്തിൽ മരിച്ച കാമുകയുടെ ശവകുടീരത്തിൽ സ്ഥിരമായി പൂക്കൾ വെച്ചു; പരാതി നൽകി പിതാവ്, യുവാവിനെതിരെ കേസെടുത്തു, ഒപ്പം പിഴയും

കാമുകിയുടെ ശവകുടീരത്തിൽ പൂക്കൾ വെച്ചതിന് യുവാവിനെതിരെ കേസെടുത്തു, ഒപ്പം പിഴയും. അലബാമയിലാണ് തന്റെ കാമുകിയുടെ ശവക്കല്ലറയിൽ പൂക്കൾ വച്ചതിന് യുവാവിനെതിരെ കേസെടുത്ത് ശിക്ഷിച്ചിരിക്കുന്നത്. ഓബർൺ സിറ്റി കോടതിയിൽ വിൻസ്റ്റൺ ഹഗൻസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി പിഴ ചുമത്തിയത്. 2021 ജനുവരിയിലാണ് വിൻസ്റ്റണിന്റെ കാമുകി ഹന്ന ഫോർഡ് ഒരു കാറപകടത്തെ തുടർന്ന് മരിക്കുന്നത്.

‘ഇത് നീൽ കിച്ലു-എന്റെ സ്‌നേഹവും ഹൃദയത്തുടിപ്പും’ മകനെ ആരാധകർക്ക് ആദ്യമായി പരിചയപ്പെടുത്തി നടി കാജൽ

പിന്നാലെ തകർന്നുപോയ വിൻസ്റ്റൺ പലപ്പോഴും അവളുടെ കല്ലറ സന്ദർശിക്കുകയും പൂക്കളർപ്പിക്കുകയും ചെയ്യും. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹന്നയുടെ പിതാവ് റവ. ടോം ഫോർഡ് പരാതി നൽകിയത്. അതിൽ പറയുന്നത് തന്റെ മകളുടെ കല്ലറയിൽ അങ്ങനെ പൂക്കൾ വയ്ക്കുന്നത് താനിഷ്ടപ്പെടുന്നില്ല എന്നാണ്. ഒപ്പം മകളുടെയും വിൻസ്റ്റണിന്റെയും ബന്ധം താൻ അംഗീകരിച്ചിരുന്നില്ല എന്നും ടോം ഫോർഡ് പറയുന്നു. 10 ചെറിയ പ്ലാന്റർ ബോക്‌സുകൾ ഇതുവരെ വിൻസ്റ്റൺ ഹന്നയുടെ ശവക്കല്ലറയിൽ വച്ചിട്ടുണ്ട്. എന്നാൽ, ടോം ഫോർഡ് ഒന്നുകിൽ അവ മടക്കിക്കൊടുക്കുകയോ അല്ലെങ്കിൽ വലിച്ചെറിയുകയോ ചെയ്തിട്ടുണ്ട് എന്നും കോടതി നിരീക്ഷിച്ചു.

തന്റെ മകൾ തന്നോട് ഈ ബന്ധത്തെ കുറിച്ച് പറഞ്ഞിട്ടില്ല. മറ്റുള്ളവർ പറഞ്ഞാണ് താനത് അറിഞ്ഞത്. അതിനാലാണ് ആ ബന്ധം അംഗീകരിക്കാതിരുന്നതെന്നും പിതാവ് കൂട്ടിച്ചേർത്തു. നഗരത്തിന്റെ ഉടമസ്ഥതയിലുള്ള സെമിത്തേരിയിൽ, ശവകുടീരങ്ങളിൽ പാത്രങ്ങൾ, പെട്ടികൾ, ഷെല്ലുകൾ, കളിപ്പാട്ടങ്ങൾ, മറ്റ് സമാന വസ്തുക്കൾ എന്നിവ വയ്ക്കുന്നത് നിയമങ്ങൾ മൂലം നിരോധിച്ചിട്ടുണ്ടെന്ന് മുനിസിപ്പൽ പ്രോസിക്യൂട്ടർ ജസ്റ്റിൻ ക്ലാർക്ക് പറഞ്ഞു. നഗരത്തിലെ ജീവനക്കാരിയായ സാരി കാർഡ് താൻ വിൻസ്റ്റണിനെ താക്കീത് ചെയ്തിരുന്നു എന്നും പറയുന്നു. എന്നാൽ, അയാളത് കാര്യമാക്കുന്നില്ല എന്നാണ് പറഞ്ഞത്. ഓരോ പെട്ടി നീക്കം ചെയ്യുമ്പോഴും അയാൾ പുതിയ ഓരോ പെട്ടി പൂക്കളുമായി എത്തി.

ജഡ്ജ് ജിം മക്ലാഫ്ലിൻ ഒരു നോൺ-ജൂറി ട്രയലിൽ വിൻസ്റ്റൺ കുറ്റക്കാരനാണെന്ന് വിധിക്കുകയും പ്രസ്തുത സ്ഥലത്ത് മാലിന്യം തള്ളിയതായി കണക്കാക്കി ശിക്ഷ വിധിക്കുന്നു എന്നും പറഞ്ഞു. ആ പെട്ടി പ്രകൃതിയിലുണ്ടായ ഒരു സ്വാഭാവിക വസ്തുവല്ല, പുറത്ത് നിന്നും കൊണ്ടുവന്നതാണ്. അത് മനോഹരമാണോ അല്ലയോ എന്നതൊന്നും കോടതിയുടെ വിഷയമല്ല എന്നാണ് കോടതി നിരീക്ഷിച്ചത്. വിൻസ്റ്റണിന് പിഴയും സസ്‌പെൻഡ് സെന്റൻസുമാണ് കോടതി വിധിച്ചിരിക്കുന്നത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.