വര്‍ഷങ്ങളോളം അവതാരകനായും റിപ്പോര്‍ട്ടറായും സേവനമുഷ്ഠിച്ച മൂസാ മുഹമ്മദ് ഇന്ന് തെരുവ് കച്ചവടക്കാരന്‍; താലിബാന്‍ ഭരണത്തില്‍ മാധ്യമപ്രവര്‍ത്തകരും ദുരിതത്തില്‍

കാബുൾ: അഫ്ഗാനിസ്താന്റെ ഭരണം തീവ്രവാദ സംഘടനയായ താലിബാൻ ഏറ്റെടുത്തതിനു ശേഷം ദുരിത ജീവിതത്തിലാണ് സ്ത്രീ സമൂഹം. ഇതോടൊപ്പം നരകയാതനകൾ അനുഭവിക്കുകയാണ് ഒരു കൂട്ടം മാധ്യമപ്രവർത്തകരും.

നിലവിലെ രണ്ട് മാധ്യമപ്രവർത്തകരുടെ അവസ്ഥ തന്റെ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചിരിക്കുകയാണ് കാബൂൾ സർവ്വകലാശാല ലെക്ചററും മുൻ മാധ്യമപ്രവർത്തകനുമായ കബീർ ഹഖ്മൽ.

സ്‌കൂളിൽ യൂണിഫോമിന്റെ അളവെടുക്കുന്നതിനിടെ വിദ്യാർത്ഥിനികളെ ‘തലോടി’ തയ്യൽക്കാരൻ; അവസരം മുതലെടുത്ത 40കാരൻ അഴിക്കുള്ളിൽ

‘താലിബാന്റെ ഭരണത്തിനു കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ മാധ്യമപ്രവർത്തകരുടെ അവസ്ഥകളാണിത്. വിവിധ മാധ്യമസ്ഥാപനങ്ങളിലായി വർഷങ്ങളോളം അവതാരകനായും റിപ്പോർട്ടറായും സേവനമനുഷ്ഠിച്ചയാളാണ് മൂസാ മുഹമ്മദ്. എന്നാൽ ഇന്ന് സ്വന്തം കുടുംബത്തെ പോറ്റാനുള്ള വരുമാനമില്ല. അതിനാൽ തെരുവിൽ ഭക്ഷണം വിറ്റ് ഉപജീവനത്തിനുള്ള മാർഗ്ഗം കണ്ടെത്തുകയാണ് അദ്ദേഹം’, തെരുവിൽ നിലത്തിരുന്ന് ഭക്ഷണം വിൽക്കുന്ന മാധ്യമപ്രവർത്തകന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.

അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തതോടെ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് രാജ്യം. ഇതിനു പുറമെ, താടി വടിച്ചതിനും ജീൻസിട്ടതിനും താലിബാൻതല്ലിച്ചതച്ച മറ്റൊരു മാധ്യമപ്രവർത്തകന്റെ വീഡിയോയുമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇത് ഇക്രാം ഇസ്മതി, അഫ്ഗാനിലെ മാധ്യമപ്രവർത്തകനാണ്. ജൂൺ 14ന് അദ്ദേഹത്തെ പിടിച്ചു കൊണ്ടു പോയി ജീൻസ് ധരിച്ചതിനും താടിവടിച്ചതിനും താലിബാൻ അദ്ദേഹത്തെ തല്ലി ചതയ്ക്കുകയായിരുന്നു’. JournalismIsNotCrime എന്ന് ടാഗ് ചെയ്തു കൊണ്ടാണ് കബീർ ഹഖ്മൽ മർദ്ദനത്തിനിരയായ മാധ്യമപ്രവർത്തകന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.