അതിഥി തൊഴിലാളിയുടെ മകന് ഫുൾ എ പ്ലസ്; ചോർന്നൊലിക്കുന്ന വീട്ടിലെ ഇല്ലായ്മകളോട് പൊരുതിനേടി കുൽദീപിന്റെ മിന്നും വിജയം

കൊട്ടാരക്കര: അതിഥി തൊഴിലാളിയുടെ മകൻ എസ്എസ്എൽസി പരീക്ഷയിൽ നേടിയത് ഫുൾ എ പ്ലസ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടായ ഗോരഖ്പുരിൽനിന്ന് എത്തിയ കുൽദീപ് യാദവ് ആണ് മിന്നും വിജയം കരസ്ഥമാക്കിയത്. നെടുവത്തൂർ ഇ.വി.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ് കുൽദീപ്.

വര്‍ഷങ്ങളോളം അവതാരകനായും റിപ്പോര്‍ട്ടറായും സേവനമുഷ്ഠിച്ച മൂസാ മുഹമ്മദ് ഇന്ന് തെരുവ് കച്ചവടക്കാരന്‍; താലിബാന്‍ ഭരണത്തില്‍ മാധ്യമപ്രവര്‍ത്തകരും ദുരിതത്തില്‍

നെടുവത്തൂർ ചാലൂക്കോണത്ത് വാടകവീട്ടിൽ കഴിയുന്ന രാം കിരണിന്റെയും സബിതയുടെയും മകനാണ്. സബിത കശുവണ്ടി ഫാക്ടറി തൊഴിലാളിയും രാംകിരൺ നിർമാണത്തൊഴിലാളിയുമാണ്. പത്തുവർഷംമുമ്പാണ് ഇവർ ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലേയ്ക്ക് എത്തിയത്.

വള്ളികളും പുള്ളികളും വലയ്ക്കുന്ന മലയാളമാണ് തന്നെ ഏറെ വലച്ചതെന്ന് കുൽദീപ് പറയുന്നു. സഹോദരി അനാമിക ഇ.വി.എച്ച്.എസ്.സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയാണ്. ചോർന്നൊലിക്കുന്ന പഴയ വാടകവീട്ടിലെ പരിമിത സാഹചര്യങ്ങളോട് പൊരുതിയാണ് കുൽദീപ് തന്റെ തിളങ്ങുന്ന നേട്ടം സ്വന്തമാക്കിയത്. കുൽദീപിന്റെ വിജയമറിഞ്ഞ് നാട്ടുകാരും അയൽവാസികളും സുഹൃത്തുക്കളുമെല്ലാം എത്തുമ്പോഴും അച്ഛൻ രാംകിരൺ ജോലിസ്ഥലത്തായിരുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.