ചിതറിക്കിടന്ന് കല്ലുകൾ; അപകടം പതിവ്! സിഗ്നൽ ചുവപ്പായപ്പോൾ റോഡ് തൂത്തുവാരി ട്രാഫിക് പോലീസുകാരൻ, വീഡിയോ കാണാം

ന്യൂഡൽഹി: ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ ചിതറിക്കിടക്കുന്ന കല്ലുകൾ തൂത്തുവാരി ട്രാഫിക് പോലീസുകാരൻ. വീഡിയോ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി വൈറലാവുകയാണ്. ഛത്തീസ്ഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവണിഷ് ഷരൺ ആണ് മനസ് നിറയ്ക്കുന്ന വീഡിയോ പങ്കുവെച്ചത്.

റോഡിൽ ചിതറിക്കിടക്കുന്ന കല്ലുകൾ ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാണ്. കല്ലുകളിൽ വാഹനം കയറിയാൽ മറിയാനുള്ള സാധ്യതയും കണക്കിലെടുത്താണ് ചിതറിക്കിടക്കുന്ന കല്ലുകൾ പോലീസ് ഉദ്യോഗസ്ഥൻ തൂത്തുവാരി നീക്കം ചെയ്യുന്നത്.

റോഡിലെ സിഗ്‌നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞതോടെ വാഹനങ്ങൾ നിർത്തുന്നത് വീഡിയോയിൽ കാണാം. ഈ സമയം ചൂല് ഉപയോഗിച്ച് കല്ലുകൾ തൂത്തൂമാറ്റുകയാണ് പോലീസുകാരൻ. തൂത്ത് പകുതിയായപ്പോൾ പച്ച സിഗ്‌നൽ തെളിഞ്ഞു. തുടർന്ന് വാഹനങ്ങൾ മുന്നോട്ടെടുത്തതോടെ വേഗത അൽപം കുറക്കൂവെന്ന് വാഹനയാത്രികരോട് പറയുന്ന പിങ്ക് നിറത്തിലുള്ള ഷർട്ട് ധരിച്ച ആളെയും പോലീസുകാരനു പിന്നിലായി കാണാനും സാധിക്കും.

അമ്മ എന്ന് വിളിപ്പിക്കാൻ ശ്രമിച്ച് മേഘ്‌ന; ‘അപ്പ’യെന്ന് വിളിച്ച് മകനും, ചീരുവിനെ ഇതിലും മനോഹരമായി എങ്ങനെ ഓർക്കാനാണ്!

‘നിങ്ങളോട് ബഹുമാനം’ എന്ന ക്യാപ്ഷനോടെയാണ് അവണിഷ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 10 ലക്ഷത്തിലധികം പേർ കണ്ട ഈ വീഡിയോയ്ക്ക് 54,000 ലൈക്കും ലഭിച്ചിട്ടുണ്ട്. ‘മനുഷ്യത്വമാണ് എല്ലാത്തിനേക്കാൾ വലുത്’, ‘സല്യൂട്ട്… ബഹുമാനം’ എന്നിങ്ങനെയുള്ള കമന്റുകളാണ് നിറയുന്നത്. നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നത്.