ബോളിവുഡ് സംവിധായകൻ ബിആർ ചോപ്രയുടെ കുടുംബവീട് വിറ്റു; വിറ്റുപോയത് 183 കോടി രൂപയ്ക്ക്

പ്രമുഖ ബോളിവുഡ് സിനിമാ സംവിധായകനും നിർമാതാവുമായ ബാൽദേവ് രാജ് ചോപ്ര(ബി.ആർ. ചോപ്ര)യുടെ കുടുംബവീട് വിറ്റു. ഏകദേശം 183 കോടി രൂപയ്ക്ക് കെ. റഹേജ കോർപ്പറേഷനാണ് ഈ വീട് സ്വന്തമാക്കിയതെന്നാണ് വരുന്ന റിപ്പോർട്ടുകൾ.

വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം, ഭാര്യ 4 മാസം ഗർഭിണി; പരാതിയുമായി യുവാവും കുടുംബവും

നയാ ദൗർ, കാനൂൺ, ഇൻസാഫ് കാ തരാസു തുടങ്ങിയ ഹിറ്റ് സിനിമകളുട സംവിധായകനാണ് ബി.ആർ. ചോപ്ര. ഒരു കാലത്ത് ബോളിവുഡ് സിനിമകളുടെ ചൂടുപിടിച്ച ചർച്ചകളുടെ സാക്ഷി കൂടിയായിരുന്നു ഈ വീട്. മുംബൈയിലെ ഏറ്റവും തിരക്കേറിയ പ്രദേശമായ ജുഹുവിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ ആകെ വലുപ്പം 25,000 ചതുരശ്ര അടിയാണ്.

വീടിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും മറ്റുമായി കെ. റഹേജ കോർപ്പറേഷൻ 11 കോടി രൂപ ചെലവിട്ടതായി റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ബി.ആർ. ചോപ്രയുടെ മരുമകളും സംവിധായകൻ രവി ചോപ്രയുടെ ഭാര്യയുമായ രേണു രവി ചോപ്രയിൽ നിന്നാണ് റഹേജ കോർപ്പറേഷൻ ഈ വീട് വാങ്ങിയത്.

ഈ വീട് നിൽക്കുന്ന സ്ഥാനത്ത് വൻകിട ആഡംബര റെസിഡൻഷ്യൽ പ്രോജക്ട് തുടങ്ങാനാണ് ഇവർ ലക്ഷ്യമിടുന്നത്. പ്രശസ്തമായ സീ പിൻസസ് ഹോട്ടലിന് എതിർവശമായാണ് വീടിന്റെ സ്ഥാനം.