നിയമപരമായി തന്നെ ദത്തെടുക്കാമോ എന്ന് രണ്ടാനച്ഛനോട് ചോദിക്കുന്ന കൊച്ചുബാലന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളുടെ മനസ് നിറയ്ക്കുന്നത്. വീഡിയോ വൈറലാവുകയാണ്.
രണ്ടാനച്ഛനും കുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷത്തിന്റെ ഈ വിഡിയോ കണ്ണുകളെ ഈറനണിയിക്കും. കുട്ടിയുടെ അമ്മ എമ്മ മില്ലർ തന്റെ സ്വകാര്യ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചത്.
ബോളിവുഡ് സംവിധായകൻ ബിആർ ചോപ്രയുടെ കുടുംബവീട് വിറ്റു; വിറ്റുപോയത് 183 കോടി രൂപയ്ക്ക്
തന്നെ നിയമപരമായി ദത്തെടുക്കാൻ കുട്ടി തന്റെ രണ്ടാനച്ഛനോട് ആവശ്യപ്പെടുകയാണ് വിഡിയോയിൽ. അവന്റെ അമ്മയും രണ്ടാനച്ഛനും വിവാഹ വേഷത്തിൽ നിൽക്കുമ്പോൾ ഒരു കടലാസ് കഷണം കയ്യിൽ പിടിച്ച് കുട്ടി അവർക്കരികിലേക്ക് നടന്ന് വരികയാണ്. രണ്ടാനച്ഛനരികിലെത്തി അയാൾക്ക് അവൻ ആ പേപ്പർ കൈമാറുകയാണ്, അതു വായിച്ച് വികാരനിർഭരനായ അയാൾ അവനെ ചേർത്തുപിടിച്ച് പുണരുകയാണ്.
‘ഏറ്റവും നല്ല ദിവസം തന്നെ നിയമപരമായി ദത്തെടുക്കാൻ ജമർ മില്ലറോട് ബ്രെയ്ലോൺ ആവശ്യപ്പെട്ടു’ എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് എമ്മ മില്ലർ കുറിച്ചത്.