ബിക്കിനി ചിത്രത്തിന് പിന്നാലെ മത്സ്യകന്യകയെ പോലെ നീന്തിതുടിച്ച് നടി അഹാന; വീഡിയോ പങ്കുവെച്ച് താരം

ബിക്കിനി ചിത്രത്തിന് പിന്നാലെ മത്സ്യകന്യകയെ പോലെ നീന്തിതുടിക്കുന്ന വീഡിയോ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി അഹാന കൃഷ്ണ കുമാർ.

‘കജോളിന് അക്ഷയ് കുമാറിനോട് ഭയങ്കര ക്രഷ് ആയിരുന്നു, ഞാനും പിന്തുണച്ചിരുന്നു’ രഹസ്യം പരസ്യമാക്കി കരൺ ജോഹർ

സോഷ്യൽ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ പുതിയ വീഡിയോയും വൈറലാകുന്നത്.

മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുകയാണ് താരമിപ്പോൾ. ‘സ്വർഗം’ എന്നാണ് നടി മാലിദ്വീപിനെ വിശേഷിപ്പിക്കുന്നത്. മാലിദ്വീപിൽ ബിക്കിനിയിൽ നിൽക്കുന്ന ചിത്രങ്ങൾ നടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗാമിൽ പങ്കുവയ്ക്കുകയും, വൈറലാവുകയും ചെയ്തിരുന്നു.

‘മാലിദ്വീപ് എന്ന ഈ പറുദീസയിൽ രണ്ട് വർഷം മുമ്പ് ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തേടി തിരികെ വന്നു.’- എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. വെള്ളത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.