‘ഇഷ്ടമുണ്ടെങ്കിൽ മാത്രമേ ഇഷ്ടമുണ്ട് എന്ന് പറയുകയുള്ളൂ, ഇല്ലെങ്കിൽ ഇല്ല… ഇപ്പോഴുള്ള ജീവിതത്തിൽ സന്തോഷവതി’ മനസ് തുറന്ന് പ്രിയാമണി

ഫാമിലി മാൻ എന്ന വെബ്‌സീരീസിലൂടെ ബോളിവുഡിൽ വരെ തിരക്കുള്ള നായികയായി തിളങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ പ്രിയാ മണി. കല്യാണത്തിന് ശേഷമാണ് തനിയ്ക്ക് കൂടുതൽ അവസരങ്ങൾ വരുന്നത് എന്ന് തുറന്ന് പറയുകയാണ് താരം ഇപ്പോൾ. എല്ലാകാര്യത്തിലും ഭർത്താവ് മുസ്തഫയുടെ അഭിപ്രായം താൻ തേടാറുണ്ടെന്നും ഡ്രെസ്സ് ധരിക്കാൻ വരെ അതുണ്ടെന്നും നടി വെളിപ്പെടുത്തി.

‘ഗെറ്റ് വെൽ സൂൺ’ മക്കളുടെ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകൾ ഇടുന്നവർക്കുള്ള പൂർണ്ണിമയുടെ മറുപടി

പ്രിയാമണി ജീവിതത്തെ കുറിച്ച് പറയുന്നത് വായിക്കാം………

ഇഷ്ടമുണ്ടെങ്കിൽ മാത്രമേ ഇഷ്ടമുണ്ട് എന്ന് പറയുകയുള്ളൂ, ഇല്ലെങ്കിൽ ഇല്ല. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഏതെങ്കിലും ഡ്രസ്സ് ഇടുമ്പോഴും അദ്ദേഹത്തോട് അഭിപ്രായം ചോദിയ്ക്കും. അല്ലെങ്കിൽ ഫോട്ടോയിൽ എല്ലാം കണ്ടാൽ, ‘എന്താ ഇത് ഇങ്ങനെ ഡ്രസ്സ് ചെയ്തിരിയ്ക്കുന്നത്. കുറച്ച് നല്ലോണം ഡ്രസ്സ് ധരിച്ചുകൂടെ. നീ നന്നായി ഡ്രസ്സ് ധരിച്ചാലാണ് എനിക്കും നല്ല അഭിമാനം തോന്നുന്നത്’ എന്നൊക്കെ പറയും.

ഇപ്പോഴുള്ള എന്റെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്. തിരഞ്ഞെടുക്കുന്ന സിനിമകളിൽ സംതൃപ്തയാണ്. ഭാഗ്യം എന്ന് പറയട്ടെ, അഭിമാനത്തോടെ എനിക്ക് പറയാൻ സാധിയ്ക്കും, എന്റെ കല്യാണത്തിന് ശേഷമാണ് എനിക്ക് കൂടുതൽ അവസരങ്ങൾ വന്നു തുടങ്ങിയത്.

ഒരുപാട് ഭാഷകളിൽ നിറയെ സിനിമകൾ. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം അങ്ങനെ എല്ലാ ഭാഷകളിലും ഞാൻ തിരക്കിലാണ്. എന്റെ ലക്കി ചാം ആണ് മുസ്തഫ.