ജീവിതത്തിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ട ആൾ നമ്മളെ എപ്പോഴും മോശക്കാരാക്കാം, ഒരിക്കലും യഥാർത്ഥ കാരണം പറയില്ല; ബാലയ്ക്ക് എതിരെ അമൃത സുരേഷ്

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ സൈബർ ആക്രമണത്തിനും ആരാധകർക്കിടയിൽ നിന്നും ഉയരുന്ന വിമർശനങ്ങളിലും മുങ്ങി കിടക്കുകയാണ് സംഗീത സംവിധായകൻ ഗോപിസുന്ദറും ഗായിക അമൃത സുരേഷും.

എന്നാൽ, യാതൊരു വിമർശനങ്ങളും വകവെയ്ക്കാതെ തങ്ങളുടെ സന്തോഷ ജീവിതം മുൻപോട്ട് നയിക്കുകയാണ് ഇരുവരും. ഒരുമിച്ചുള്ള നിരവധി നിമിഷങ്ങൾ താരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.

‘ഇഷ്ടമുണ്ടെങ്കിൽ മാത്രമേ ഇഷ്ടമുണ്ട് എന്ന് പറയുകയുള്ളൂ, ഇല്ലെങ്കിൽ ഇല്ല… ഇപ്പോഴുള്ള ജീവിതത്തിൽ സന്തോഷവതി’ മനസ് തുറന്ന് പ്രിയാമണി

വിമർശനങ്ങൾക്കിടയിൽ, ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അമൃതയുടെ മുൻഭർത്താവ് ബാലയും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ച് ബാല ഒരു അഭിമുഖത്തിൽ പറഞ്ഞ വിഷയത്തോട് പരോക്ഷമായി പ്രതികരിച്ചിരിയ്ക്കുകയാണ് അമൃത സുരേഷ്. പേരെടുത്ത് പറയാതെ ബാല പറഞ്ഞതിനുള്ള മറുപടി അമൃത സുരേഷ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നൽകി.

ജീവിതത്തിൽ നിന്നും മുറിച്ച് മാറ്റപ്പെട്ട ആൾ എന്നാണ് അമൃത ബാലയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്പോൾ, അവർ ഒരിക്കലും ആളുകളോട് മുഴുവൻ കഥയും പറയില്ല, നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവർ ജനങ്ങളോട് പറയുകയുള്ളൂ’ എന്നാണ് അമൃത ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി കുറിച്ചു.