‘കജോളിന് അക്ഷയ് കുമാറിനോട് ഭയങ്കര ക്രഷ് ആയിരുന്നു, ഞാനും പിന്തുണച്ചിരുന്നു’ രഹസ്യം പരസ്യമാക്കി കരൺ ജോഹർ

ബോളിവുഡ് താരറാണി കജോളും സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറും അടുത്ത സുഹൃത്തുക്കളാണ്. കരൺ അവതാരകനായി എത്തുന്ന കോഫി വിത്ത് കരൺ ഷോയിൽ കജോളിനെക്കുറിച്ച് കരൺ ജോഹർ പങ്കുവെച്ച രഹസ്യമാണ് ഇപ്പോൾ വൈറലാകുന്നത്.

ജീവിതത്തിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ട ആൾ നമ്മളെ എപ്പോഴും മോശക്കാരാക്കാം, ഒരിക്കലും യഥാർത്ഥ കാരണം പറയില്ല; ബാലയ്ക്ക് എതിരെ അമൃത സുരേഷ്

നടി കജോളിന് നടൻ അക്ഷയ് കുമാറിനോട് ക്രഷ് ഉണ്ടായിരുന്നുവെന്നായിരുന്നുവെന്നാണ് രഹസ്യം പരസ്യമാക്കിയിരിക്കുന്നത്. താനും ഇതിനെ പിന്തുണച്ചിരുന്നതായി കരൺ ജോഹർ വെളിപ്പെടുത്തി. എന്തായാലും കജോളും അക്ഷയ് കുമാറും തമ്മിൽ പിന്നീട് പ്രണയമൊന്നും ഉണ്ടായില്ല. കജോൾ പിന്നീട് നടൻ അജയ് ദേവ്ഗണുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയായിരുന്നു.

കരൺ ജോഹർ പറയുന്നത് വായിക്കാം…………

ഞാൻ കജോളിനെ കാണുന്നത് ഒരു പാർട്ടിയിൽ വച്ചായിരുന്നു. അന്ന് കജോളിന് അക്ഷയ് കുമാറിനോട് ഭയങ്കര ക്രഷ് ആയിരുന്നു. അവൾ അദ്ദേഹത്തെ നോക്കി തന്നെ നടക്കുകയായിരുന്നു. ഞാനായിരുന്നു അവളുടെ പിന്തുണ. ഞങ്ങൾ രണ്ടു പേരും ചേർന്ന് അദ്ദേഹത്തിന് പിന്നാലെ പോവുകയായിരുന്നു.

അക്ഷയ് കുമാറിനെ കണ്ടുമുട്ടാൻ സാധിച്ചില്ലെങ്കിലും ഞങ്ങൾ തമ്മിലുള്ള സൗഹൃദം ആരംഭിച്ചു. ഞങ്ങൾ രണ്ടു പേരും താമസിച്ചിരുന്നത് സൗത്ത് ബോംബെയിലായിരുന്നു. ഞങ്ങൾ അങ്ങനെ സുഹൃത്തുക്കളായി.