ക്യാപ്ഷൻ ഇടാതെ ഫോട്ടോ മാത്രം പങ്കുവെയ്ക്കുന്നത് എന്തിന്..? ‘എല്ലാവരും ചിന്തിക്കണം അതാണ് എനിക്ക് ആവശ്യം’ രഹസ്യം വെളിപ്പെടുത്തി വിനായകൻ

നടൻ വിനായകൻ സോഷ്യൽ മീഡിയയിൽ കാപ്ഷനില്ലാതെ ഇടുന്ന പോസ്റ്റുകൾ വലിയ ശ്രദ്ധ എന്നാൽ ക്യാപ്ഷൻ ഇല്ലാതെ ഇടുന്ന പോസ്റ്റ് കാണുന്നവരിൽ ചിലർ താരത്തിന് വട്ടാണെന്നും കഞ്ചാവ് അടിച്ചിട്ട് ഇടുന്നതാണെന്നും വിമർശനങ്ങൾ നടത്താറുണ്ട്. ഇപ്പോഴിതാ എന്താണ് ഇത്തരത്തിൽ പോസ്റ്റുകൾ ഇടുന്നതെന്ന വ്യക്തമാക്കിയിരിക്കുകയാണ് താരം.

പുസ്തകം വായിച്ചല്ല തന്റെ അറിവുകളെന്നും കാഴ്ച്ച കൊണ്ടാണ് കാര്യങ്ങൾ മനസ്സിലാകുന്നതെന്ന് വിനായകൻ പറയുന്നത്. അത് തന്റെ രാഷ്ട്രീയമാണെന്നും എന്തുകൊണ്ട് താൻ ഇത്തരത്തിലുള്ള ഒരു പോസ്റ്റ് ഇട്ടു എന്ന കാര്യം ആളുകൾ ചിന്തിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനായകൻ ഒരു ഫോട്ടോ ഇടുമ്പോൾ, ‘ഇയാൾ ഇങ്ങനെയാണ്, ഇയാൾ അങ്ങനെയാണ്’, എന്ന് എഴുതുമ്പോൾ വായിച്ചിട്ട് മനസ്സിലാകുന്നു. മടിയനാണ് ഞാൻ. ഫോട്ടോ കണ്ടിട്ട് എന്തുകൊണ്ടാണ് ഇയാൾ ഇങ്ങനെ ഇട്ടിരിക്കുന്നത് എന്ന് ആളുകൾ ചിന്തിക്കും. അതാണ് എനിക്ക് ആവശ്യം, ചിന്തിക്കണം’, വിനായകൻ വ്യക്തമാക്കി.

നാട്ടുകാർ പറയും പോലെ അച്ഛൻ സോ കോൾഡ് ബിജെപിക്കാരനല്ല , തികഞ്ഞ എസ്എഫ്‌ഐക്കാരനായിരുന്നു; ഗോകുൽ സുരേഷ് ഗോപിയുടെ വെളിപ്പെടുത്തലുകൾ

അതേസമയം, സിനിമയിലെ ഛായാഗ്രഹണവും എഡിറ്റിങും ഒഴികെ ബാക്കി എല്ലാ വിഭാഗവും കൈകാര്യം ചെയ്യാൻ താത്പര്യമുണ്ടെന്നും വിനായകൻ മാധ്യമങ്ങളോട് പറഞ്ഞു. സമയം കളയാനില്ല അത് കൊണ്ടാണ് ഛായാഗ്രഹണവും എഡിറ്റിങും ചെയ്യാത്തതെന്നും താരം കൂട്ടിച്ചേർത്തു.