അഞ്ച് വർഷത്തെ ഇടവേള അവസാനിച്ചു; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ലൊക്കേഷനിലേയ്ക്ക് നടി ഭാവനയുടെ മാസ് വരവ്, വീഡിയോ

അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം നടി ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!. ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. ലൊക്കേഷനിലേയ്ക്കുള്ള നടി ഭാവനയുടെ കടന്നുവരവാണ് സാമൂഹിക മാധ്യമങ്ങൾ കൈയ്യടക്കുന്നത്. ജൂൺ 22ന് നടി ചിത്രത്തിൽ ജോയിൻ ചെയ്തു. 2017ൽ റിലീസ് ചെയ്ത ആദം ജോൺ ആണ് നടി അവസാനം അഭിനയിച്ച മലയാളചിത്രം.

രാജേഷ് കൃഷ്ണയുടെ ലണ്ടൻ ടാക്കീസ് എന്ന ബാനറുമായി ചേർന്ന് ബോൺഹോമി എന്റർടെയ്ൻമെന്റിന്റെ പേരിൽ റെനിഷ് അബ്ദുൾഖാദറാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്‌റഫാണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്നത്. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. അനാർക്കലി നാസർ, അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഗായിക മഞ്ജരി വിവാഹ ജീവിതത്തിലേയ്ക്ക്; വരൻ ബാല്യകാല സുഹൃത്ത് ജെറിൻ

അരുൺ റുഷ്ദി ഛായാഗ്രഹണവും, മിഥുൻ ചാലിശ്ശേരി കലാസംവിധാനവും നിർവ്വഹിക്കുന്നു. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ടറും ശബരിദാസ് തോട്ടിങ്കലും, സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്.