പ്രതിഫലം 25 ശതമാനം വർധിപ്പിച്ച് പ്രഭാസ്; ആദിപുരുഷിന് വാങ്ങുന്നത് 120 കോടി! നിർമ്മാതാക്കൾ കടുത്ത ആശങ്കയിൽ…?

തെന്നിന്ത്യൻ താരം പ്രഭാസ് പുതിയ ചിത്രത്തിന് പ്രതിഫലം 25ശതമാനം വർധിപ്പിച്ചതായി റിപ്പോർട്ട്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന ചിത്രത്തിനാണ് താരം തന്റെ പ്രതിഫലം വർധിപ്പിച്ചതെന്നാണ് വിവരം. ഏകദേശം 120 കോടി രൂപയോളമാണ് പ്രഭാസ് വാങ്ങുന്നതെന്നും ഇതിനെ തുടർന്ന് നിർമ്മാതാക്കളും കടുത്ത ആശങ്കയിലുമാണെന്നാണ് റിപ്പോർട്ട്.

അഞ്ച് വർഷത്തെ ഇടവേള അവസാനിച്ചു; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ലൊക്കേഷനിലേയ്ക്ക് നടി ഭാവനയുടെ മാസ് വരവ്, വീഡിയോ

ബാഹുബലിയുടെ വൻ വിജയത്തിനു ശേഷമാണ് പ്രഭാസ് പാൻ ഇന്ത്യൻ താരമായി ഉയർന്നത്. തുടർന്ന് ചെയ്ത സാഹോ സാമ്പത്തികമായി വിജയിച്ചുവെങ്കിലും പ്രേക്ഷകപ്രീതി വളരെ കുറവായിരുന്നു. അതേസമയം, 2022 ൽ പുറത്തിറങ്ങിയ രാധേ ശ്യാം പരാജയമായിരുന്നു. ഇതെല്ലാമാണ് നിർമാതാക്കളുടെ ആശങ്കയ്ക്ക് പിന്നിൽ.

രാമായണം പ്രമേയമാകുന്ന ചിത്രം ത്രീഡി രൂപത്തിലാണ് ഒരുക്കുന്നത്. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. നായിക കൃതി സനോൺ. ടി- സീരീസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷൺ കുമാറുമൊത്തുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ത്രീഡി ചിത്രമായ ആദിപുരുഷ്.

ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന വിശേഷണവുമായാണ് ആദിപുരുഷിന്റെ വരവ്. പ്രൊഡക്ഷൻ ചെലവു തന്നെ 500 കോടി രൂപയ്ക്കു മുകളിലാണ്. വിഎഫ്എക്‌സ് കൂടുതലായി വേണ്ടിവരുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.