ഷൂട്ടിംഗിനിടെ ശുചിമുറിയില്‍ വീണ നിലയില്‍; ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം! പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച നടന്‍ വിപി ഖാലിദ് ഇനി ഓര്‍മ

കോട്ടയം: നടൻ വി.പി.ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളിൽ വേഷമിട്ടായിരുന്നു തുടക്കം. പിന്നീട് നിരവധി നാടകങ്ങളിൽ വേഷമിട്ടു. ശേഷം,നാടക സംവിധായകൻ, രചയിതാവ് എന്നീ നിലകളിൽ തിളങ്ങി.

1973ൽ പുറത്തിറങ്ങിയ പെരിയാർ ആയിരുന്നു ആദ്യ സിനിമ. താപ്പാന, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. മറിമായം എന്ന ഹാസ്യ പരിപാടിയിലെ സുമേഷേട്ടൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയിട്ടുണ്ട്.

ഫോർട്ട് കൊച്ചി സ്വദേശിയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.

ക്യാപ്ഷൻ ഇടാതെ ഫോട്ടോ മാത്രം പങ്കുവെയ്ക്കുന്നത് എന്തിന്..? ‘എല്ലാവരും ചിന്തിക്കണം അതാണ് എനിക്ക് ആവശ്യം’ രഹസ്യം വെളിപ്പെടുത്തി വിനായകൻ

കൊച്ചിൻ നാഗേഷ് എന്നാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. സൈക്കിൾ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്തു സജീവമായിരുന്നു. പിന്നാലെ ഫാ. മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിൻ നാഗേഷ്.