‘മാപ്പ് പറയാം… അവൾ എന്നെ തല്ലിക്കോട്ടെ… ഇത് വെളിയിൽ നാട്ടുകാർ സെലിബ്രേറ്റ് ചെയ്യാൻ സമ്മതിക്കരുത്’ വിജയ് ബാബുവും അതിജീവിതയുടെ ബന്ധുവുമായ ഫോൺ സംഭാഷണം പുറത്ത്

കൊച്ചി: പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ നടനും നിർമാതാവുമായ വിജയ് ബാബുവും അതിജീവിതയുടെ ബന്ധുവുമായുള്ള ഫോൺ സംഭാഷണം പുറത്തായി. സംഭവത്തിൽ പരാതി ഉയർന്ന സമയത്താണ് വിജയ് ബാബു അതിജീവിതയുടെ ബന്ധുവായ യുവതിയെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചത്. വിജയ് ബാബു ഇവരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

‘ഞങ്ങളുടെ കുഞ്ഞ്, ഉടനെ വരുന്നു’ സന്തോഷ വാർത്ത പങ്കുവെച്ച് ആലിയ ഭട്ട്

സംഭവിച്ചതിനെല്ലാം താൻ മാപ്പു പറയാമെന്നും അതിജീവിതയുടെ കാലു പിടിക്കാമെന്നും വിജയ് ബാബു ഫോൺ സംഭാഷണത്തിനിടെ പറയുന്നു. കേസിൽ തിങ്കളാഴ്ച വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചു ലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.

പുറത്തുവന്ന ഫോൺ സംഭാഷണം വായിക്കാം ………………

വിജയ് ബാബു: ഞാൻ പറയുന്നത് 5 മിനിറ്റ് കേൾക്കണം. പ്ലീസ്. ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല. ഐ ആം ടെല്ലിങ്. ഇത് ഞാൻ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛൻ പോയിട്ട് കുറച്ചുനാളേ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാൻ പറയുന്നത് ഒന്ന് കേൾക്കണം. ഞാൻ ഈ കുട്ടിക്ക് നല്ലതുമാത്രമേ ചെയ്തിട്ടുള്ളൂ… ‘യൂ തിങ്ക് എബൗട്ട് മൈ മദർ. യൂ തിങ്ക് എബൗട്ട് ഹെർ മദർ. തിങ്ക് എബൗട്ട് ഹെർ മദർ. ഇത് വെളിയിൽ പോയാൽ പൊലീസുകാർ സെലിബ്രേറ്റ് ചെയ്യും. അവരുടെ സ്വഭാവം എനിക്കറിയാം. പക്ഷേ അവർക്ക് അറിയില്ല.

അതിജീവിതയുടെ ബന്ധു: അതിന്റെ അവസ്ഥകൾ എനിക്കും അറിയാം. പക്ഷേ എന്താണ് പ്രശ്‌നമെന്നു വച്ചാൽ, നിങ്ങൾ ഓൾറെഡി അവളെ ട്രിഗർ ചെയ്തുകഴിഞ്ഞു. അവളുടെ കൈയിൽനിന്ന് പോയി കാര്യങ്ങൾ.

വിജയ് ബാബു: എനിക്ക് മനസ്സിലായി, ഞാൻ ട്രിഗർ ചെയ്തു. അത് സത്യമാണ്. അത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ, അതിന് പരിഹാരമുണ്ട്. ഞാൻ മാപ്പ് പറയാം. ഞാൻ വന്ന് കാലുപിടിക്കാം. അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ. പക്ഷേ ഇത് വെളിയിൽ നാട്ടുകാർ സെലിബ്രേറ്റ് ചെയ്യാൻ സമ്മതിക്കരുത്. ഞാൻ ട്രിഗർ ചെയ്തു, സമ്മതിച്ചു. മനുഷ്യരല്ലേ. വഴക്കുണ്ടാകില്ലേ. പക്ഷേ അതിന് സൊലൂഷൻ ഇല്ലേ. അത് പൊലീസ് കേസാണ്? നാളെ അവരുടെ അമ്മയ്ക്കും അച്ഛനും വെളിയിൽ ഇറങ്ങി നടക്കാൻ പറ്റുമോ?

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.