സുരേഷ് ഗോപിയുമായിട്ടുളള സൗഹൃദത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടൻ ബിജു പപ്പൻ. മുഖം നോക്കാതെ എല്ലാവരേയും സഹായിക്കുന്ന ആളാണ് നടൻ സുരേഷ് ഗോപിയെന്ന് ബിജു പപ്പൻ പറയുന്നു. എന്നാൽ പിണങ്ങി കഴിഞ്ഞാൽ പിന്നെ മിണ്ടണമെങ്കിൽ പോലും അദ്ദേഹത്തിന് തോന്നണമെന്ന് ബിജു കൂട്ടിച്ചേർത്തു.
‘ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരിൽ വല്ലാതെ പരിഹാസിക്കപ്പെട്ടു’ അനന്തിതയുടെ തുറന്നു പറച്ചിൽ
ബിജു പപ്പൻ സുരേഷ് ഗോപിയെ കുറിച്ച് പറയുന്നത് വായിക്കാം…………….
സുരേഷ് ഗോപിയുമായി വളരെ നല്ല അടുപ്പമാണുള്ളത്. അദ്ദേഹത്തെ എപ്പോൾ വേണമെങ്കിലും വിളിക്കുകയും സംസാരിക്കുകയും ചെയ്യാം. എനിക്ക് മാത്രമല്ല എല്ലാവർക്കും അങ്ങനെ തന്നെയാണ്. എല്ലാവരുടേയും വിവരങ്ങൾ അന്വേഷിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ അദ്ദേഹത്തിന് വലിയ താൽപര്യമാണ്’,
പിണക്കങ്ങളും കാര്യങ്ങളുമൊക്കെ അദ്ദേഹത്തിനുമുണ്ട്. നല്ല നടൻ എന്നതിൽ ഉപരി എല്ലാവരേടും വളരെ ചേർന്ന് നിൽക്കുന്ന ശ്രമിക്കുന്ന ആളാണ് സുരേഷേട്ടൻ. സിനിമയിലെ ടെക്നീഷ്യന് പോലും അദ്ദേഹത്തോട് ചെന്ന് പ്രശ്നങ്ങൾ പറയാം സാധിക്കും’.
‘പലരും സുരേഷ് ഗോപി ചെയ്തു കൊടുത്ത സഹായത്തെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. ആദ്യം നിന്റെ അഭ്യാസങ്ങളൊന്നും നടക്കില്ല പൊയ്ക്കോ എന്ന് പറഞ്ഞാലും പിന്നെ കർട്ടനിലൂടെ പുറത്തേയ്ക്ക് നോക്കും. ആൾ പോയോ എന്ന്. എന്നാൽ അദ്ദേഹത്തിന് കൃത്യമായി അറിയാം പോയിട്ടില്ലെന്ന്.