‘സിനിമ വ്യവസായത്തെ ബാധിക്കുന്ന കാൻസർ, തിയേറ്ററിൽ വിശ്വസിച്ച് ഒരു പടം ഇറക്കാൻ ഇന്ന് സാധിക്കുന്നില്ല’ സുരേഷ് കുമാറിന്റെ നിരീക്ഷണം

പൈറസി സിനിമയെ അപ്പാടെ നശിപ്പിക്കുമെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്ന് സർക്കാരിനോട് പ്രതികരിച്ച് നിർമാതാവ് സുരേഷ് കുമാർ. സിനിമ വ്യവസായത്തെ തന്നെ ബാധിക്കുന്ന കാൻസറാണിതെന്നും വ്യാജപതിപ്പുകൾ കാരണം, തിയേറ്ററിൽ മാത്രം വിശ്വസിച്ച് ഒരു പടം ഇറക്കാൻ ഇന്നു സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

താൽക്കാലിക ആഹ്ലാദത്തിനു വേണ്ടി കുറച്ച്പേർ ചെയ്യുന്ന പല കാര്യങ്ങളും ഒരു വ്യവസായത്തെ അടിമുടി നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് കുമാർ പറയുന്നത് വായിക്കാം…………………

വളരെക്കാലം വിഡിയോ പൈറസി ആയിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം മാറി അവ പുതിയ രൂപത്തിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി എത്തിക്കഴിഞ്ഞിരിക്കുന്നു. പണ്ട് വ്യാജ സിഡി പിടിക്കാനായി കേരളം മുഴുവൻ ഞങ്ങളൊരുപാട് തവണ യാത്ര ചെയിതിട്ടുണ്ട്. ഇന്നിപ്പോൾ അതിനും സ്‌കോപ്പില്ല. ഇത് ഇൻഡസ്ട്രിയെ മുഴുവനും നശിപ്പിക്കുകയാണ് ചെയ്യുന്നത്.

താൽക്കാലിക ആഹ്ലാദത്തിനു വേണ്ടി കുറച്ച്പേർ ചെയ്യുന്ന പല കാര്യങ്ങളും ഒരു വ്യവസായത്തെ അടിമുടി നശിപ്പിക്കുകയാണ്. അവർക്കത് മറ്റുള്ളവരുടെ മുമ്പിൽ ആളാവാൻ വേണ്ടിയുള്ള ഒരു നിസ്സാരകാര്യം മാത്രം ആയിരിക്കും. എന്നാൽ ഒരു പ്രൊഡ്യൂസർക്ക് അല്ലെങ്കിൽ ഈ വ്യവസായവുമായി ബന്ധപ്പെട്ട പ്രവർത്തകർക്ക് എത്ര വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് അവർ ഒരിക്കലും ചിന്തിക്കുന്നില്ല.

‘അദ്ദേഹത്തിന് എന്നിൽ വിശ്വാസക്കുറവ്, ഇനിയും സഹിക്കാനാവില്ല’ പിരിയാൻ നിയമവഴി സ്വീകരിക്കുന്നുവെന്ന് നടി ചാരു

അത് തടയാൻ ശ്രമങ്ങൾ നടത്തേണ്ടത് ഗവണ്മെന്റ് ആണ്. അല്ലെങ്കിൽ ഗവൺമെന്റിനുമത് റവന്യൂ ഇനത്തിൽ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നാണ് എനിക്ക് പറയാനുള്ളത്. അവർ തീർച്ചയായും അതിനു പരിഹാരവും കാണണം. പിന്നെ ഇത്തരക്കാരോട് പറയാനുള്ളത് ദയവായി ഒരിക്കലും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യരുത് എന്നു മാത്രമാണ്. പിന്നെ 5 ജി പോലെയുള്ള ടെക്നോളജി വരുമ്പോൾ ഇവയെല്ലാം മാറും എന്ന് പ്രതീക്ഷയുണ്ട്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.