‘ജീവിതത്തിൽ വന്ന പുരുഷന്മാരെല്ലാം നിരാശപ്പെടുത്തുന്നു’ മൂന്നാം വട്ടവും വിവാഹത്തിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി സുസ്മിതാ സെൻ

മൂന്നാം വട്ടവും വിവാഹത്തിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി മിസ് യൂണിവേഴ്‌സും നടിയുമായ സുസ്മിത സെൻ രംഗത്ത്. തന്റെ ജീവിതത്തിൽ വന്ന പുരുഷന്മാരെല്ലാം ഏതെങ്കിലും വിധത്തിൽ നിരാശപ്പെടുത്തുന്നവർ ആയതു കൊണ്ടാണ് ഈ ബന്ധങ്ങളൊന്നും വിവാഹത്തിലെത്തുന്നില്ലെന്നാണ് നടി പറയുന്നത്.

ദത്തെടുത്തു വളർത്തുന്ന തന്റെ മക്കൾ വിവാഹത്തിനു ഒരിക്കലും ഒരു തടസമായിട്ടില്ലെന്നും താരം അറിയിച്ചു. വിവാഹം വരെ എത്തിയ പല ബന്ധങ്ങളിലും നിന്നും ദൈവം തന്നെയും മക്കളെയും രക്ഷപെടുത്തി എന്നാണു ട്വിങ്കിൾ ഖന്നയുടെ ട്വീക് അഭിമുഖത്തിൽ സുസ്മിത പറഞ്ഞത്.

സംവിധായകൻ വിക്രം ഭട്ടുമായും നടൻ രൺദീപ് ഹൂഡയുമായൊക്കെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന നടിയാണ് സുസ്മിത സെൻ. 46 കാരിയായ സുസ്മിതയും 31കാരനായ മോഡൽ രോഹ്മാനും മൂന്നു വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ അവർ വേർപിരിയുകയും ചെയ്തു.

‘പിസിഒഡി, എൻഡോമെട്രിയോസിസ്’ അലട്ടുന്നു; പോരാടി കൊണ്ടിരിക്കുകയാണെന്ന് നടി ശ്രുതി ഹാസൻ

1994ൽ മനിലയിൽ വച്ചു നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് സുസ്മിത വിജയപ്പട്ടം കരസ്ഥമാക്കിയത്. 1996ൽ ദസ്തക് എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ തുടക്കം.

വിവാഹവാർത്ത പലപ്പോഴായി പ്രചരിച്ചിരുന്നെങ്കിലും വിവാഹാഹത്തിൽ നിന്ന് പിന്മാറി സുസ്മിത രണ്ടു പെൺമക്കളെ ദത്തെടുക്കുകയായിരുന്നു. റെനീ , അലീസാ എന്നാണ് മക്കൾക്ക് നൽകിയ പേര്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.