‘നിന്റെ എവിടെയെങ്കിലും ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കിൽ, ഒറിജിനൽ അക്കൗണ്ട് ആയി വാ’ അശ്ലീലം പറഞ്ഞവന് അതേ നാണയത്തിൽ തിരിച്ചടിച്ച് ദുർഗ കൃഷ്ണ

അശ്ലീല കമന്റിട്ടയാൾക്ക് അതേ നാണയത്തിൽ വായടപ്പിക്കുന്ന മറുപടി നൽകി നടി ദുർഗ്ഗ കൃഷ്ണ. താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ നടി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനാണ് മോശം കമന്റ് എത്തിയത്.

അമ്മയ്ക്ക് മൂക്കുത്തി ഇട്ടു കൊടുക്കുന്ന വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. ഇതിന് താഴെ മോശം കമന്റ് ഇട്ടയാൾക്ക് വായടപ്പിച്ചുള്ള മറുപടി നൽകിയത്. നടിയുടെ അമ്മയെ ആണ് ഇയാൾ അശ്ലീല വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്തത്. ‘ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതിൽ വലിയ അത്ഭുതം ഒന്നുമില്ല.

ഇനി കമന്റ് ഇടാൻ അത്ര മുട്ടിനിൽക്കുകയാണെങ്കിൽ, നിന്റെ എവിടെയെങ്കിലും ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കിൽ, ഒറിജിനൽ അക്കൗണ്ട് ആയി വാ’ എന്നായിരുന്നു നടി പ്രതികരിച്ചത്. ആദ്യം നടിയുടെ കമന്റ് മാത്രമായിരുന്നു പ്രചരിച്ചത്. ഇതോടെ ആരാധകർ ഉൾപ്പടെയുള്ളവർ വിമർശിച്ചു. ശേഷമാണ് സംഭവത്തിൽ സത്യാവസ്ഥ മറ്റൊന്നാണെന്ന് അറിഞ്ഞത്.

‘ദീപികയുടെ പ്രകടനത്തിലാണ് അത് മികച്ചു നിന്നത്, അഭിനേത്രി എന്ന നിലയിൽ അവൾ ഒരുപാട് ഉയരത്തിലാണ്’ റൺബീർ കപൂർ

അശ്ലീലം നിറഞ്ഞ കമന്റും അതിന് നടി നൽകിയ മറുപടിയുമാണെന്ന് തിരിച്ചറിഞ്ഞതോടെ വിമർശിച്ചവർ പിന്തുണ നൽകി. മറുപടി കുറഞ്ഞുപോയെന്നായിരുന്നു പലരുടെയും അഭിപ്രായം. കാരണം, അത്രയും മോശമായ രീതിയിൽ ആണ് ഇയാൾ നടിയുടെ അമ്മയെ അഭിസംബോധന ചെയ്തത്. അതുകൊണ്ടുതന്നെ നടിയുടെ പ്രതികരണത്തിൽ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ആരാധകർ പറയുന്നത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.