കാൽമുട്ടു വേദനയ്ക്ക് ചികിത്സ തേടി എംസ് ധോണി; എത്തിയത് പ്രസിദ്ധ വൈദ്യൻ ബന്ധൻ സിങ് ഖർവാറിന്റെ പക്കൽ, താരത്തെ തിരിച്ചറിയാതെ വൈദ്യനും

റാഞ്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി കാൽമുട്ട് വേദനയെ തുടർന്ന് ആയുർവേദ ചികിത്സയിലെന്നു റിപ്പോർട്ട്. സ്വദേശമായ ജാർഖണ്ഡിലെ റാഞ്ചിയിൽ തന്നെയുള്ള ഒരു പ്രമുഖ വൈദ്യനായ ബന്ധൻ സിങ് ഖർവാറിന്റെ അടുത്താണ് താരം ചികിത്സ തേടി എത്തിയത്.

‘നിന്റെ എവിടെയെങ്കിലും ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കിൽ, ഒറിജിനൽ അക്കൗണ്ട് ആയി വാ’ അശ്ലീലം പറഞ്ഞവന് അതേ നാണയത്തിൽ തിരിച്ചടിച്ച് ദുർഗ കൃഷ്ണ

പാലിൽ പച്ചമരുന്നുകൾ ചേർത്ത് രോഗികൾക്കു നൽകുന്ന ബന്ധൻ സിങ്ങിന്റെ ചികിത്സാരീതി പ്രദേശത്ത് പ്രസിദ്ധമാണ്. നിരവധി പേർ അദ്ദേഹത്തിന്റെ അടുക്കൽ ചികിത്സ തേടി എത്താറുണ്ട്. ധോണിയുടെ മാതാപിതാക്കൾ രണ്ട്, മൂന്നു മാസമായി വൈദ്യനെ സന്ദർശിക്കാറുണ്ടെന്നും പിന്നീടു ധോണിയും അദ്ദേഹത്തെ സന്ദർശിക്കുകയായിരുന്നെന്നുമാണ് വിവരം.

ധോണി തന്റെ അടുക്കൽ എത്തിയതിനെക്കുറിച്ച് വൈദ്യൻ പറയുന്ന വിഡിയോയും ഇപ്പോൾ സൈബറിടത്ത് വൈറലാണ്. ധോണിയെ തനിക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്നും നാട്ടുകാരും ചില കുട്ടികളും വന്ന് ഫോട്ടോ എടുത്തപ്പോഴാണ് വലിയ താരമാണെന്നും അറിഞ്ഞതെന്നും വൈദ്യൻ വീഡിയോയിൽ പറയുന്നുണ്ട്. കഴിഞ്ഞ ഒരു മാസമായി, നാല് ദിവസം കൂടുമ്പോൾ ധോണി തന്റെ അടുക്കൽ എത്തുന്നുണ്ടെന്നും അടുത്ത ഡോസ് സ്വീകരിക്കുന്നതിന് അദ്ദേഹം എപ്പോൾ എത്തുമെന്ന് തനിക്ക് ഉറപ്പില്ലെന്നും വൈദ്യൻ പറഞ്ഞു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.