‘ഞാൻ മിനിഞ്ഞാന്ന് ആത്മഹത്യ ചെയ്തതാണ്…. പിന്നെ നിങ്ങൾക്ക് എങ്ങനെ എന്നെ ഫോണിൽ കിട്ടി?’ മരണവാർത്ത ചിരിച്ചു തള്ളി നോബി മാർക്കോസ്

കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നടനും കൊമേഡിയനുമായ നോബി മർക്കോസ് ആണ്. അതിനുള്ള കാരണമാകട്ടെ നടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാർത്തയും. നിമിഷ നേരംകൊണ്ടാണ് നോബിയുടെ ആത്മഹത്യാശ്രമം സാമൂഹിക മാധ്യമങ്ങളിൽ കത്തിക്കയറിയത്.

പ്രചരിച്ച വാർത്തകൾ ആദ്യം വിശ്വസത്തിലെടുത്തില്ലെങ്കിലും ഒപ്പം അബോധാവസ്ഥയിലുള്ള നോബിയുടെ ദൃശ്യങ്ങൾ കൂടി പ്രചരിച്ചതോടെ പ്രേക്ഷകരിലും ഞെട്ടലുണ്ടാക്കി. എന്നാൽ, പിന്നീട് വാർത്ത വ്യാജമാണെന്ന് ബോധ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിൽ പല പ്രശസ്ത വ്യക്തികളേയും ഇത്തരത്തിൽ കൊല്ലാതെ കൊന്നിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഇരയാണ് നടൻ നോബിയും.

വിഷയത്തിൽ പ്രതികരണം തേടിയ പത്രപ്രവർത്തകനോട് നോബി ആദ്യം ചോദിച്ചതും രസകരമായ ഒരു ചോദ്യമായിരുന്നു ‘ഞാൻ മിനിഞ്ഞാന്ന് ആത്മഹത്യ ചെയ്തതാണ്. പിന്നെ എങ്ങനെ എന്നെ ഫോണിൽ കിട്ടി ?’ എന്നായിരുന്നു. ആദ്യം താൻ വാർത്തയല്ല കണ്ടത്, മറിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണെന്ന് നോബി പറയുന്നു.

‘കുട്ടൂസെങ്കിൽ കുട്ടൂസ്…. വെറെയൊന്നും വിളിക്കാതിരുന്നാൽ മാത്രം മതി’ ചെല്ലപേരിനെ കുറിച്ച് പ്രിയ വാര്യർ

നോബിയെ അറിയുന്ന നിരവധി പേരെ വാർത്ത കുടുംബത്തെ പോലും ആശങ്കയിലാക്കി. വാർത്ത പ്രചരിക്കുമ്പോൾ ഭാര്യ തിരുപ്പതിയിലായിരുന്നു. ഭാര്യയെ സുഹൃത്തുക്കളാണ് ഈ വാർത്തയെ കുറിച്ച് അറിയിച്ചത്. ഈ സമയം, നോബി വിമാനത്തിലായിരുന്നു. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ് പോലും നോബി ഭാര്യയെ വിളിച്ചിരുന്നു. വിമാനത്തിലായിരുന്നോ നോബി ഇത്തരത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഭാര്യ പോലും സംശയിച്ചു. വിമാനമിറങ്ങി ഉടൻ നോബി ഭാര്യയെ വിളിച്ചതോടെയാണ് വാർത്ത വ്യാജമാണെന്ന് മനസിലായത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.