‘ഞാൻ സിനിമ ഉപേക്ഷിച്ചിട്ടില്ല, സിനിമ എന്നെ ഉപേക്ഷിച്ചു… കാലത്തിന് അനുസരിച്ച് ഞാൻ മാറേണ്ടതായിരുന്നു’ മലയാളികളുടെ പ്രിയങ്കരൻ അശോകന്റെ സങ്കടം പറച്ചിൽ

പദ്മരാജന്റെയും കെജി ജോർജ്ജിന്റെയും ഭരതന്റെയുമൊക്കെ സിനിമകളിൽ അഭിനയിച്ച് വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ മനസിലേയ്ക്ക് ഇടിച്ചു കയറിയ നടനാണ് അശോകൻ. സിനിമയിൽ തിളങ്ങി നിന്ന താരം പെട്ടെന്നാണ് സിനിമയിൽ നിന്നും അപ്രത്യക്ഷനായത്.

ഇപ്പോഴിതാ സിനിമയിൽ നിന്ന് അകന്നതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടൻ. ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അശോകൻ തന്റെ സങ്കടം പറഞ്ഞത്. സിനിമയെ താൻ ഉപേക്ഷിച്ചതല്ല, സിനിമ എന്നെ ഉപേക്ഷിക്കുകയായിരുന്നു എന്ന് അശോകൻ പറയുന്നു.

അശോകൻ സിനിമയിൽ നിന്നും മാറിനിൽക്കാനുള്ള കാരണം വായിക്കാം……………………

സിനിമകൾ കിട്ടാതെ വരുന്ന അവസ്ഥയായിരുന്നു എനിക്ക്. 94 95 കാലഘട്ടങ്ങളിലാണ് സിനിമ എന്നിൽ നിന്ന് വല്ലാതെ അകന്ന് പോകുന്നത് പോലെ എനിക്ക് തോന്നിയത്. എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല. നിലനിൽക്കുന്നതും പുറത്താകുന്നതും എല്ലാം സിനിമയുടെ ഭാഗമാണെന്നാണ് ഞാൻ കരുതുന്നത്.

അവസരങ്ങൾ ചോദിച്ചിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ, തല വര ശരിയല്ല എങ്കിൽ എന്ത് തന്നെ പറഞ്ഞിട്ടും ചോദിച്ചിട്ടും കാര്യമില്ല. ചിലപ്പോൾ സ്വന്തം നാവ് തന്നെ പാമ്പ് ആയി വരാനും സാധ്യതയുണ്ട്. മോശം സമയത്ത് പറയുന്നതും ചെയ്യുന്നതും എല്ലാം ആപത്താണ്. നല്ല സമയത്ത് എന്ത് തോന്ന്യാസം വിളിച്ച് പറഞ്ഞാലും നല്ലതായിട്ടേ വരൂ.

‘ഞാൻ ആ സമയം കിടക്കുകയായിരുന്നു, തെലുങ്കിലെ സൂപ്പർത്താരം വന്ന് എന്റെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി’ രാധിക ആപ്‌തേയുടെ മോശം അനുഭവം

കാലത്തിന് അനുസരിച്ച് ഞാൻ മാറേണ്ടതായിരുന്നു, തിരുത്തലുകൾ വരുത്തേണ്ടതായിരുന്നു.. എവിടെയാണ് എനിക്ക് പോരായ്മ പറ്റിയത് എന്നൊക്കെ ഞാനും ആലോചിക്കാറുണ്ട്. പക്ഷെ അങ്ങനെ ആത്മപരിശോധന നടത്തിയതുകൊണ്ടോ സ്വയം എന്നിൽ തെറ്റുകളുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടോ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.