‘ഞാൻ ആ സമയം കിടക്കുകയായിരുന്നു, തെലുങ്കിലെ സൂപ്പർത്താരം വന്ന് എന്റെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി’ രാധിക ആപ്‌തേയുടെ മോശം അനുഭവം

തെലുങ്ക് സിനിമയിലഭിനയിച്ചപ്പോൾ നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്‌തേ രംഗത്ത്. തെലുങ്ക് സിനിമാരംഗത്തെ ഒരു സൂപ്പർത്താരത്തിൽ നിന്നാണ് തനിക്ക് ആ അനുഭവം നേരിടേണ്ടി വന്നതെന്നും രാധിക വെളിപ്പെടുത്തുന്നു. തെന്നിന്ത്യൻ സിനിമയിൽ പുരുഷതാരങ്ങൾ വലിയ പിടിപാടുള്ളവരാണെന്നും രാധിക ആരോപിച്ചു.

രാധികയുടെ വെളിപ്പെടുത്തൽ വായിക്കാം……………….

”ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു. സുഖമില്ലാതെ ഞാൻ കിടക്കുന്ന രംഗമാണ്. ഒരുപാട് പേരുണ്ടായിരുന്നു ചുറ്റും. എല്ലാം സെറ്റാണ്. നടൻ കടന്നു വന്നു. ഞങ്ങൾ അപ്പോൾ റിഹേഴ്‌സൽ ചെയ്യുകയായിരുന്നു. എനിക്ക് അയാളെ അറിയുകപോലുമില്ലായിരുന്നു.

അയാൾ എന്റെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി. അയാൾ വലിയ താരമാണ്. അയാൾ ഭയങ്കര പവർഫുൾ ആണെന്നായിരുന്നു പറഞ്ഞത്”രാധിക പറഞ്ഞു.’പക്ഷെ ഞാൻ ചാടിയെഴുന്നേറ്റു. അയാളോട് ചൂടായി. എല്ലാവരും കാണുന്നുണ്ടായിരുന്നു. ക്രൂ മുഴുവനുമുണ്ടായിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകളും. മേലാൽ എന്നോട് ഇങ്ങനെ ചെയ്യരുതെന്ന് ഞാൻ അയാളോട് പറഞ്ഞു.

മിസ് ഇന്ത്യ കിരീടം ചൂടി കർണാടകയിൽ നിന്നുള്ള സിനി ഷെട്ടി; 71-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധിയായി സിനി എത്തും

എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഒരിക്കലും ഒരിക്കലും ചെയ്യരുതെന്ന് ഞാൻ പറഞ്ഞു. അയാൾ ഞെട്ടിപ്പോയി. എന്നിൽ നിന്നുമത് പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഒരിക്കലും എന്നെ തൊട്ടിട്ടില്ല”

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.