വസ്ത്രധാരണത്തിൽ വ്യത്യസ്തത തേടുന്ന നടി ഉർഫി ജാവേദ് ഇത്തവണ എത്തിയത് ചങ്ങല കൊണ്ടുള്ള ടോപ്പ് ധരിച്ച്; വസ്ത്രം മാറ്റിയപ്പോൾ കഴുത്തിന് പരിക്കും! ചിത്രം കാണാം

വസ്ത്രധാരണത്തിൽ വ്യത്യസ്തത തേടുന്ന നടി ഉർഫി ജാവേദിന്റെ പുതിയ വേഷവിധാനമാണ് വൈറലാകുന്നത്. നടിയാണെങ്കിലും ബിഗ് ബോസ് താരമെന്ന നിലയിലാണ് ഉർഫി ജാവേദ് അറിയപ്പെടുന്നത്. വ്യത്യസ്തമായ വസ്ത്രധാരണമാണ് ഉർഫിയെ ശ്രദ്ധേയയാക്കാറ്. എന്നാലിതെല്ലാം സോഷ്യൽ മീഡിയിയൽ ഉർഫിയെ അറഞ്ചും പുറഞ്ചും ട്രോളാറുണ്ട്. പലപ്പോഴായി ബോഡി ഷെയിമിംഗിനും ഉർഫി വിധേയയായിട്ടുണ്ട്.

പക്ഷേ ഇത്തരം പരിഹാസങ്ങളോടും വിമർശനങ്ങളോടും ശക്തമായ ഭാഷയിൽ പ്രതികരിക്കാനും ഉർഫി മടികാണിക്കാറില്ല. ഇപ്പോഴിതാ വ്യത്യസ്തമായ ഔട്ട്ഫിറ്റ് ധരിച്ച് ഫോട്ടോഷൂട്ട് ചെയ്തതിന് പിന്നാലെ പരുക്ക് പറ്റിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഉർഫി. ഇൻസ്റ്റഗ്രാം പേജിലാണ് മുമ്പ് പകർത്തിയ ഫോട്ടോ ഉർഫി പങ്കുവച്ചിരിക്കുന്നത്.

ചങ്ങല കൊണ്ടുള്ള ടോപ് ആണ് ഇത്തവണ ഉർഫി ധരിച്ചത്. ഈ ഫോട്ടോകൾ പിന്നീട് വൈറലുമായിരുന്നു. എന്നാലീ ടോപ്പ് ധരിച്ച് ഏറെ നേരം നിന്നതിന്റെ ഫലമായി കഴുത്തിനേറ്റ പരുക്കാണ് പിന്നീട് നടി പങ്കുവെച്ചത്. വ്യത്യസ്തമായ വസ്ത്രധാരണവും ആ രീതിയിലുള്ള ഫാഷൻ സ്റ്റേറ്റ്‌മെന്റുകളും ശ്രദ്ധിക്കപ്പെടാറുണ്ടെങ്കിലും അവയ്ക്ക് പിന്നിൽ എത്രമാത്രം വിഷമങ്ങൾ സഹിക്കുന്നുണ്ടെന്നാണ് ഉർഫി ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

‘അകത്തും പുറത്തും സുന്ദരനായ വ്യക്തിയാണ് മമ്മൂട്ടി, മമ്മൂട്ടിയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നല്ല ഓർമകളാണ്’ സിമ്രാൻ

സെലിബ്രിറ്റികൾ അടക്കം പലരും ഇക്കാര്യത്തിൽ ഉർഫിയെ അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും കഷ്ടപ്പെട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ടെലിവിഷൻ ഷോകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ ഉർഫി പിന്നീട് ബിഗ് ബോസ് താരമെന്ന നിലയിലാണ് ആളുകൾക്ക് കൂടുതൽ സുപരിചിതയായി തീർന്നത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.