ബിഗ് ബോസ് സീസൺ നാലിന്റെ ടൈറ്റിൽ വിന്നർ നേടിയതിനു ശേഷം ആദ്യമായി പ്രതികരണവുമായി ദിൽഷ പ്രസന്നൻ രംഗത്ത്. വിമർശനങ്ങളും മറ്റും ഉയർന്നതോടെയാണ് ദിൽഷ തന്റെ പ്രതികരണം രേഖപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ദിൽഷ ഒന്നാം സ്ഥാനം അർഹിക്കുന്നില്ലയെന്ന രീതിയിലുള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ഈ വിമർശനങ്ങളിലാണ് താരം മറുപടി നൽകുന്നത്. എന്നെ സപ്പോർട്ട് ചെയ്തവർക്ക് നന്ദി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്ക് മനസ്സിലായി. നിങ്ങളുടെ കമന്റുകൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ചില ചീത്ത കമന്റ്സും ഞാൻ കണ്ടിട്ടുണ്ട്.
ഈ ഡ്രിഗ്രേഡിംഗും കാര്യങ്ങളുമൊക്കെയുണ്ടാവും, ഇത്രയും വലിയ ഷോയല്ലേ. രണ്ടും അഭിമുഖീകരിക്കേണ്ടി വരുമെന്ന് എനിക്കറിയാം, ഞാൻ അതിന്റേതായ രീതിയിൽ മാത്രമേ എടുത്തിട്ടുള്ളൂ.
കുറച്ച് വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനിപ്പോൾ ഓകെയാണെന്ന് ദിൽഷ പറയുന്നു. ഞാൻ ഇത് അർഹിക്കുന്നില്ല എന്നു ചിലർ പറയുന്നു. പക്ഷേ, ഞനിപ്പോഴും വിശ്വസിക്കുന്നു ഈ വിജയം നേടാൻ അർഹതയുള്ളവളാണ് ഞാനെന്ന്. 100 ദിവസവും ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടാണ് അവിടെ നിന്നതെന്നും ദിൽഷ കൂട്ടിച്ചേർത്തു.
20 മത്സരാർത്ഥികൾ പങ്കെടുത്ത ഈ സീസണിൽ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദിൽഷയുടെ വിജയം. ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടി ടൈറ്റിൽ വിജയിയാവുന്നത്.